കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം: മൂന്ന് പേര് പിടിയില്‍
കൊച്ചി: വൈപ്പിന്‍ കുഴിപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ചില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.മുനമ്പം സ്വദേശി പ്രണവാണ് മരിച്ചത്. ചെറായി സ്വദേശികളായ ശരത്, ജിബിന്‍, അമ്പാടി എന്നിവരാണ് പിടിയിലായത്. പ്രതികളെ റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ചെറായി പാഞ്ചാലത്തുരുത്ത് കല്ലുമാത്തില്‍ പ്രസാദിന്റെ മകന് പ്രണവിനെ(23) നടുറോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്കും കൈകളിലും മാരകമായി പരിക്കേറ്റ് ചോരവാര്‍ന്നായിരുന്നു മരണം. സംഭവം കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം നടത്തുകയായിരുന്നു.
ശരത്തും പ്രണവും തമ്മില്‍ കാമുകിയെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്കുന്ന വിവരം.വാട്സാപ്പ് ചാറ്റിങ്ങിലൂടെ വിളിച്ചു വരുത്തിയശേഷം വൈപ്പിന്‍ പള്ളത്താംകുളങ്ങര ബീച്ചിന് സമീപത്തുവെച്ച് നാലംഗ സംഘം പ്രണവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."