HOME
DETAILS
MAL
ആര്‍ഭാടങ്ങളില്ലാതെ പള്ളി തിരുനാള്‍: മൂന്ന് ലക്ഷം ദുരിതബാധിതര്‍ക്ക്
backup
September 04 2018 | 08:09 AM
വടക്കാഞ്ചേരി: കരുമത്ര ആരോഗ്യ മാതാവിന് ദേവാലയത്തിലെ എട്ടുനോമ്പു തിരുനാള്‍ ആഘോഷങ്ങള്‍ ലളിതമാക്കി. പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്ന് തിരുനാള്‍ ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏഴ്, എട്ട് ദിവസങ്ങളിലാണ് തിരുനാള്‍ ആഘോഷം. ഏഴിനു വൈകിട്ട് അഞ്ചിനു രാമനാഥപുരം രൂപതാ മെത്രാന് മാര്‍ പോള്‍ ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും തുടര്‍ന്ന് കൂടുതുറക്കല് ശുശ്രൂഷയും നടക്കും. തിരുനാള്‍ ദിനമായ എട്ടിനു രാവിലെ 10.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. ആന്റണി വടക്കന്‍ മുഖ്യകാര്‍മികനാവും.
വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ. ജോബി പുത്തൂര്‍, ട്രസ്റ്റിമാരായ ജെയിംസ് പാണേങ്ങാടന്, തോമസ് അക്കര, ജനറല്‍ കണ്‍വീനര്‍ ഷാജു ചീരല്‍, ബിബിന്‍ നേര്മഠം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."