HOME
DETAILS
MAL
സെക്രട്ടേറിയറ്റിലെ തീപിടുത്തം: വ്യാജ വാര്‍ത്ത നല്കിയ മാധ്യമങ്ങള്ക്കെതിരേ നിയമ നടപടിക്കൊരുങ്ങി സര്‍ക്കാര്‍
backup
September 23 2020 | 07:09 AM
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നയതന്ത്ര രേഖകള്‍ കത്തിയെന്നും തീപിടുത്തം ആസൂത്രിതമാണെന്നും വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് നീക്കം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി തീയിട്ടുവെന്നാണ് വാര്‍ത്ത നല്‍കിയിരുന്നത്.
സെക്രട്ടേറിയറ്റിലുണ്ടായത് അട്ടിമറിയല്ലെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നും സ്ഥിരീകരിച്ച് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് തുടര്‍ച്ചയായാണ് സര്‍ക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."