പ്രളയക്കെടുതി: ജില്ലാതല പാഠപുസ്തക വിതരണം നടത്തി
പുതുക്കാട്: പ്രളയദുരിതത്തില്‍ പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തക വിതരണം നന്തിക്കര ഗവ. സ്കൂളില്‍ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. അഞ്ച് ജില്ലകളില്‍ ഇന്ന് പാഠപുസ്തക വിതരണം ആരംഭിച്ചുവെന്നും എല്ലാ കുട്ടികള്‍ക്കും ടെസ്റ്റ് ബുക്ക് ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂളിലെ 800 കുട്ടികളുടെ പഠന സാമഗ്രികളാണ് പ്രളയത്തില്‍ നശിച്ചത്.
തമിഴ്നാട് കുറിച്ചി ജില്ലയിലെ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ 600 കുട്ടികള്‍ക്ക് ബാഗും നോട്ടുപുസ്തകങ്ങളും വിതരണം ചെയ്തു.
പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്, ബി.എസ്.എന്‍.എല്‍ തൃശൂര്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ രാജേന്ദ്രന്, ലയണ്‍സ് ക്ലബ് ജില്ലാ വൈസ് ഗവര്‍ണര്‍ ആര്.എന്‍ കരുണാനിധി, തമിഴ്നാട്ടിലെ കേരള പ്രളയ ദുരിതാശ്വാസ പദ്ധതി കോര്‍ഡിനേറ്റര്‍ മെക്സണ്‍ ബാലു, കെ.കെ രാജന്, എം.ആര് ഭാസ്കരന്, വി.എസ് വേണു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."