പ്രളയക്കെടുതി: ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ആഘോഷ പരിപാടികള്‍ റദ്ദാക്കി
തിരുവനന്തപുരം:പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് ആഘോഷ പരിപാടികള്‍ റദ്ദാക്കി. സ്കൂള്‍ , സര്‍വ്വകലാശാല കലോല്സവങ്ങളും ചലചിത്ര മേളകളും ഉണ്ടാവില്ല. അതിനായി ചെലവഴിക്കുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് നീക്കി വെക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ദുരിതബാധിതര്‍ പരീക്ഷ എഴുതേണ്ട: കാലിക്കറ്റ് സര്‍വകലാശാല
പ്രളയബാധിത മേഖലകളിലെ വിദ്യാര്‍ഥികള്‍ ബുധനാഴ്ച തുടങ്ങുന്ന ബിരുദ പരീക്ഷകള്‍ എഴുതേണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാല. ഇവര്‍ക്കായി പരീക്ഷ പിന്നീട് നടത്തും.
വിദ്യാര്‍ഥികള്‍ പ്രന്‍സിപ്പാള്‍ വഴി ഇതിനായി അപേക്ഷ സമര്‍പ്പിക്കണം. പ്രൈവറ്റ്, വിദൂര വിദ്യാഭ്യാസ വിദ്യാര്‍ഥികള്‍ വില്ലേജ് ഓഫിസര്‍ വഴി അപേക്ഷിക്കണമെന്നും സര്‍വകലാശാല അറിയിച്ചു.
വിദ്യാലയങ്ങള്‍ക്കു ശനിയാഴ്ച പ്രവൃത്തിദിവസം
ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു.
രണ്ടാം ശനിയാഴ്ചകള് പഴയതു പോലെ അവധിയായിരിക്കും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്കു നിരവധി അധ്യയനദിനങ്ങള്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച പ്രവൃത്തിദിനമാക്കാന്‍ തീരുമാനിച്ചത്.
ഈ മാസം മുതല്‍ പ്രവൃത്തിദിനമായി വരുന്ന ശനിയാഴ്ചകള് ഇവയാണ്:
സെപ്തംബര്‍: 1,15, 22
ഒക്ടോബര്‍: 6, 20,27
നവംബര്‍: 17, 24
ഡിസംബര്‍: 1
ജനുവരി: 5,19
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."