ഭിന്നശേഷിക്കാര്‍ക്കായി വിഷ്വല്‍ റിഹാബിലിറ്റേഷന് തുടക്കമായി
തേഞ്ഞിപ്പലം: ഭിന്നശേഷിയുള്ളവരുടെ സമഗ്രവികസനത്തിനായി കാലിക്കറ്റ് സര്‍വകലാശാലയും സംസ്ഥാന സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പിലാക്കിയ സി.ഡി.എം.ആര്‍.പി പദ്ധതിക്ക് കീഴില്‍ സംസ്ഥാനത്ത് ആദ്യമായി ബുദ്ധിവികാസവൈകല്യമുള്ള കുട്ടികളുടെ വിഷ്വല്‍ റീഹാബിലിറ്റേഷന്‍ പദ്ധതിക്ക് തുടക്കമായി. പീഡിയാട്രിക് ഒഫ്താല്‍മോളജിസ്റ്റ് ഡോ.ലക്ഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പദ്ധതിക്ക് ആവശ്യമായ സാങ്കേതിക സഹായം നല്‍കുന്നത്. ബുദ്ധിവികാസവൈകല്യമുള്ളവരുടെ സാമൂഹ്യവത്കരണം, ഭാഷാവികസനം, സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ എന്നിവക്ക് ഊന്നല്‍ നല്‍കുന്നുണ്ടെങ്കിലും കാഴ്ചയുടെ മേഖല പലപ്പോഴും അവഗണിക്കപ്പെടുന്നു. ഈ കുറവ് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സി.ഡി.എം.ആര്‍.പി കാക്കേരി ഫൗണ്ടേഷനുമായി സഹകരിച്ച് വിഷ്വല്‍ റിഹാബിലിറ്റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്.പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ശില്‍പശാലയുടെ ഉദ്ഘാടനം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കലാം നിര്‍വഹിച്ചു. കാക്കേരി ഫൗണ്ടേഷന്‍ കുട്ടികള്‍ക്ക് സൗജന്യമായി കണ്ണട വിതരണം നടത്തി. അസീസ് പുത്തൂര്‍, ഹെല്‍ത്ത് സയന്‍സ് ഡയറക്ടര്‍ ഡോ.സി.ഡി.സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. സി.ഡി.എം.ആര്‍.പി ഡയറകട്ര്‍ ഡോ.കെ.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. സി.ഡി.എം.ആര്‍.പി ജോയിന്റ് ഡയറക്ടര്‍ പി.കെ റഹീമുദ്ദീന്‍ സ്വാഗതവും ലൈസണ്‍ ഓഫീസര്‍ ടി.കെ.അബ്ദുല്‍ ഷുക്കൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."