ജില്ലയില്‍ കെ.എസ്.യു - എം.എസ്.എഫ് സഖ്യത്തിന് മികച്ച വിജയം
പാലക്കാട്: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ കെ എസ് യുവിനും എം.എസ്.എഫിനും മികച്ച വിജയം. ഗവ. വിക്ടോറിയ കോളജില്‍ ഇത്തവണയും ചെയര്‍മാന്‍ സ്ഥാനം കെ എസ് യുവിന് തന്നെ. ഷെയ്ക്ക് മുസ്തഫ (ചെയര്‍മാന്‍), അജ്മല്‍ സി കെ (മാഗസിന്‍ എഡിറ്റര്‍), പി ജി പ്രതിനിധി, വിവിധ അസോസിയേഷനുകള്‍ എന്നിവ കെ എസ് യു നേടി.
അയിലൂര്‍ ഐ എച്ച് ആര്‍ ഡി കോളജില്‍ എട്ടില്‍ ആറ് സീറ്റിലും കെ എസ് യു വിജയിച്ചു. രോഷിത്ത്. ആര്‍ (ചെയര്‍മാന്‍), ബിന്‍ഷ.പി (വൈസ് ചെയര്‍മാന്‍), സുല്‍ഫീക്കര്‍. എച്ച്, അശ്വതി.എം (ജോയിന്റ് സെക്രട്ടറിമാര്‍), അജാദ്. എ (യു യു സി), മനീഷ് എം (ജനറല്‍ ക്യാപ്റ്റന്‍) എന്നിവരാണ് വിജയിച്ചത്.
മലമ്പുഴ ഐ എച്ച് ആര്‍ ഡി കോളജിലെ യു യു സിയായി അഭിനന്തും മണ്ണാര്‍ക്കാട് നജാത്ത് കോളജിലെ യു യു സിയായി മുഹമ്മദ് ജിസാനും തിരഞ്ഞെടുക്കപ്പെട്ടു. എടത്തുനാട്ടുകര കെ എസ് എച്ച് എം കോളേജില്‍ യു ഡി എസ് എഫ് മിന്നുന്ന വിജയം നേടി. നിഷാം മുഹമ്മദ് ഷെരീഫ് (ചെയര്‍മാന്‍), ആദില്‍ (ജനറല്‍ സെക്രട്ടറി), അഹമ്മദ് ഷഹീര്‍ (യു യു സി) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
അട്ടപ്പാടി ഐ എച്ച് ആര്‍ ഡി കോളേജില്‍ മത്സരം നടന്ന നാലില്‍ മൂന്നും കെ എസ് യു നേടി. ചെയര്‍മാന്‍ നിഷാദ് പി, ജനറല്‍ സെക്രട്ടറി നിബിന്‍ ബാബു, ജോയിന്റ് സെക്രട്ടറി സ്‌നേഹാരാജ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
എടത്തനാട്ടുകര കെ എസ് എച്ച് എം കോളേജില്‍ യു ഡി എസ് എഫ് മൂന്നുസീറ്റുകളില്‍ വിജയം നേടി. നിഷാം മുഹമമദ് ഷെരീഫ് (ചെയര്‍മാന്‍), ആദില്‍ (ജനറല്‍ സെക്രട്ടറി), അഹമ്മദ് ഷഹീര്‍ (യു യു സി) എന്നിവരാണ് വിജയിച്ചത്.
പട്ടാമ്പി എം.ഇ.എസ് കോളജില്‍ യു.ഡി.എസ്.എഫും ചെര്‍പ്പുളശ്ശേരി സി.സി.എസ്.ടി കോളജില്‍ മുഴുവന്‍ സീറ്റ് യു.ഡി.എസ്.എഫും നേടിയപ്പോള്‍ തൃത്താല റോയല്‍ കോളജിലെ മുഴുവന്‍ സീറ്റും യു.ഡി.എസ്.എഫ് കരസ്ഥമാക്കി.
മണ്ണാര്‍ക്കാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജിലും, നെല്ലിപ്പുഴ നജാത്ത് കോളജും എം.എസ്.എഫിന് ജയം. ഒമ്പത് ജനറല്‍ സീറ്റില്‍ ഒമ്പതും നേടിയാണ് കല്ലടി കോളജില്‍ എം.എസ്.എഫ് വന്‍ വിജയം കൊയ്തത്. തിങ്കളാഴ്ച രാവിലെ നടന്ന 65 ക്ലാസ് പ്രതിനിധികളുടെ തിരഞ്ഞെടുപ്പില്‍ 42ഉം നേടിയാണ് എം.എസ്.എഫ് കോളജില്‍ തിരിച്ചുവരവ് നടത്തിയത്. ഉച്ചക്ക് ശേഷം നടന്ന ജനറല്‍ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റിലും എം.എസ്.എഫിനോട് മത്സരിക്കാന്‍ എതിരാളികള്‍ പോലുമുണ്ടായിരുന്നില്ല. വൈസ് ചെയര്‍മാന്‍ സീറ്റിലേക്കാണ് എതിര്‍ സ്ഥാനാര്‍ഥി എത്തിയത്. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ വൈസ് ചെയര്‍മാനും എം.എസ്.എഫ് കയ്യടക്കി. അഗ്‌ന.എസ്. നാഥാണ് വൈസ് ചെയര്‍മാനായി മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്.
കല്ലടി കോളജില്‍ ചെയര്‍മാനായി അഫീഫലി പി.ടിയും, വൈസ് ചെയര്‍മാനായി അഗ്‌ന.എസ്.നാഥും, ജനറല്‍ സെക്രട്ടറിയായി സയ്യിദ് ഉനൈസ്.പിയും തിരഞ്ഞെടുക്കപ്പെട്ടു. താഹിറ.കെ (ജോ.സെക്രട്ടറി), മുഹമ്മദ് റംസാന്‍, മുഹമ്മദ് ഷിബിലി (യൂ.യു.സി), അദീദ് സിയാദ് (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), ഫായിസ്. എസ്.ജെ (സ്റ്റുഡന്റ് എഡിറ്റര്‍), ഷനൂബ്.പി.കെ (ജനറല്‍ ക്യാപ്റ്റന്‍) എന്നിവരാണ് മറ്റുഭാരവാഹികള്‍.
നെല്ലിപ്പുഴ നജാത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഒമ്പത് ജനറല്‍ സീറ്റില്‍ എട്ട് സീറ്റും എം.എസ്.എഫ് നേടി യൂണിയന്‍ നിലനിര്‍ത്തി. ചെയര്‍മാനായി മുഹമ്മദ് അസ്‌ലമും, വൈസ് ചെയര്‍പേഴ്‌സണായി ജംഷീനയും, ജനറല്‍ സെക്രട്ടറിയായി രാഹുലും തിരഞ്ഞെടുക്കപ്പെട്ടു. റിഫാന.എ (ജോ.സെക്രട്ടറി), മുഹമ്മദ് നിയാസുദ്ദീന്‍.ടി.കെ (സ്റ്റുഡന്റ് എഡിറ്റര്‍), സാലിഹ്.കെ (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), മുഹമ്മദ് ഷംസാദ് (യു.യു.സി),
മുഹമ്മദ് ഷമീം (ജനറല്‍ ക്യാപ്റ്റന്‍) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാര്‍ഥികള്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.
ഒറ്റപ്പാലം: പാലപ്പുറം എന്‍എസ്എസ് കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വിജയം. രണ്ട് യുയുസി അടക്കം മുഴുവന്‍ സീറ്റുകളും എസ്എഫ്‌ഐ തൂത്തുവാരി.ഭാരവാഹികളായിഎം.വി വിസ്മയ ചെയര്‍പേഴ്‌സണ്‍,കെ .എസ് വിസ്മയ ജനറല്‍ സെക്രട്ടറി , എസ് അര്‍ച്ച, നീതു മോഹന്‍ (യുയുസി മാര്‍), എം വിനീത വൈസ് ചെയര്‍ പേഴ്‌സണ്‍, എസ് അഖില ജോ. സെക്രട്ടറി, ഷരീഫ ഷെറിന്‍ ആര്‍ട്‌സ് സെക്രട്ടറി,എ.എന്‍ നിലീന സ്റ്റുഡന്റ് എഡിറ്റര്‍, എം നീതു ജനറല്‍ ക്യാപ്റ്റന്‍ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."