ഊരകം ഉപതെരഞ്ഞെടുപ്പ് : പ്രാദേശിക അവധി പ്രഖ്യാപിച്ചു
ഊരകം: ഊരകം ഗ്രാമ പഞ്ചായത്തിലെ 03 ഒ.കെ.എം. നഗര്‍ വാര്‍ഡില്‍ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിങ് സ്റ്റേഷനുകളായും വോട്ടണ്ണല്‍ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 27നും വോട്ടെടുപ്പു ദിവസമായ ജൂലൈ 28നും അവധിയായിരിക്കും. കൂടാതെ നിയോജക മണ്ഡല പരിധിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 28ന് പ്രാദേശികാവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നസീമത്തുല് ഹുദാ മദ്രസ, ഈസ്റ്റ് ബില്‍ഡിങ്, ഒ.കെ.എം. നഗര്‍, കൂറ്റാളൂര്‍, ഊരകം കീഴ്മുറി ജി.എല്‍.പി സൂകൂള്‍, നോര്‍ത്ത് ബില്‍ഡിങ് എന്നിവയാണ് പോളിങ് സ്റ്റേഷനുകള്‍. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കു വോട്ട് ചെയ്യുവാനുള്ള സൗകര്യം അതാതു സ്ഥാപന മേധാവികള്‍ നല്‍കണം. പൊതു പരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."