സഊദി പ്രവാസികളെ വട്ടം കറക്കി ഇന്ത്യയിലേക്കുള്ള വന്ദേഭാരത് മിഷൻ വിമാനങ്ങളും നിർത്തിയെന്ന് വ്യാജ വാർത്ത
റിയാദ്: സഊദി സിവിൽ ഏവിയേഷൻ സർക്കുലർ പുറത്ത് വന്നതിനു പിന്നാലെ മലയാളികളെ വട്ടം കറക്കി വ്യാജ വാർത്തകളും. ഇന്ത്യയിലേക്കുള്ള വന്ദേഭാരത് മിഷൻ വിമാനങ്ങൾ ഉൾപ്പെടെ നിർത്തി വെച്ചതായുള്ള വാർത്തകളാണ് സഊദി പ്രവാസികളെ നിരാശരാക്കിയത്. വാർത്ത പുറത്ത് വന്നതോടെ നാട്ടിലേക്ക് പോകാൻ തയ്യാറായ പ്രവാസികളാണ് ഏറെ സങ്കീർണ്ണതയിലായത്. ഇന്ത്യയിൽ നിന്നും സഊദിയിലേക്കുള്ള വിമാന സർവ്വീസ് റദ്ദാക്കിയ വാർത്തായോടൊപ്പം ഇന്ത്യയിലേക്കുള്ള വന്ദേ ഭാരത് മിഷൻ വിമാനങ്ങൾ ഉൾപ്പെടെയുള്ളത് നിർത്തിവെച്ചതയാണ് വാർത്തകൾ പ്രചരിക്കുന്നത്.
എന്നാൽ, ഇന്ത്യയിലേക്ക് ഇന്ത്യക്കാർക്ക് പോകുന്നതിന് തടസങ്ങൾ ഇല്ലെന്നും ഇന്ത്യയിലേക്ക് വിസ ലഭ്യമായ മറ്റു രാജ്യക്കാർ സഊദിയിൽ നിന്നും പോകുന്നതിനാണ് വിലക്കെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇന്നലെ രാത്രി സർക്കുലർ പുറത്ത് വന്നതിനു ശേഷം ഇന്ന് വിവിധ വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവ്വീസുകൾ നടത്തിയിട്ടുണ്ട്. മാത്രമല്ല, തുടർ ദിവസങ്ങളിലെ വിമാനങ്ങളും ഷെഡ്യൂളിൽ തന്നെയാണുള്ളത്. ഇത് മനസ്സിലാക്കാതെയാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പൂർണ്ണമായും നിർത്തിയെന്ന തരത്തിൽ വാർത്തകൾ. അതേസമയം, സഊദി എയർലൈൻസ് ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ റദ്ദ് ചെയ്തിട്ടുണ്ട്.
സർക്കുലർ പുറത്ത് വന്നതിന് ശേഷം ദേശീയ ദിനം പ്രമാണിച്ച് സഊദിയ ഓഫീസിന് അവധി ആയതിനാൽ ഇത് തുറന്ന ശേഷമായിരിക്കും സഊദിയ വിമാന സർവ്വീസിൽ വ്യക്തത കൈവരികയെന്നാണ് ട്രാവൽ രംഗത്തുള്ളവർ പറയുന്നത്. ഏതായാലും വരും മണിക്കൂറുകളിൽ ഇക്കാര്യങ്ങളിലെല്ലാം തന്നെ പൂർണമായ വ്യക്തത കൈവരുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."