കമ്മിഷന്‍ നീതിയുക്തമായി പ്രവര്‍ത്തിക്കണം: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീതിയുക്തമായി പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസിനോട് വിവേചനം കാണിക്കരുതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ അഭ്യര്‍ഥിച്ചു.
പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് തനിക്കെതിരായ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ 11 പേജുള്ള വിശദമായ മറുപടിയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് പ്രചാരണപരിപാടിക്കിടെ ആദിവാസി നിയമവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന പരാതിയില്‍ കമ്മിഷന്‍ രാഹുലിനോട് വിശദീകരണം ആരാഞ്ഞിരുന്നു. ഇതുസംബന്ധിച്ച് ബി.ജെ.പി നല്‍കിയ പരാതിയാണ് കമ്മിഷന്‍ മുന്‍പാകെയുള്ളത്. ഇതിനെഴുതിയ വിശദമായ മറുപടിയിലാണ് കോണ്‍ഗ്രസിനോട് കമ്മിഷന്‍ വിവേചനം കാണിക്കുന്നതായി രാഹുല്‍ ആരോപിച്ചത്.
ഏപ്രില്‍ 23ന് മധ്യപ്രദേശിലെ ഷാഡോളില്‍ സംഘടിപ്പിച്ച റാലിയിലാണ് പരാതിക്കാസ്പദമായ പ്രസംഗം. പൊലിസിന് ആദിവാസികളെ വെടിവയ്ക്കുന്നതിന് അനുവാദം നല്‍കുന്ന പുതിയ നിയമത്തിനു നരേന്ദ്രമോദി രൂപം കൊടുത്തതായി രാഹുല്‍ പറഞ്ഞിരുന്നു. ആദിവാസികളെ ആക്രമിക്കാമെന്ന് നിയമത്തില്‍ പറയുന്നു. നിങ്ങളുടെ ഭൂമി, വനം, വെള്ളം എല്ലാം അവരെടുക്കുന്നു. എന്നിട്ട് പറയുന്നു ആദിവാസികളെ വെടിവച്ചു വീഴ്ത്താവുന്നതാണെന്ന്- ഇതായിരുന്നു രാഹുലിന്റെ പ്രസംഗം.
പ്രസംഗത്തില്‍ മറുപടി നല്‍കുന്നതിന് രാഹുല്‍ രണ്ടുതവണ സമയം നീട്ടി വാങ്ങി. പ്രസംഗം തീര്‍ത്തും രാഷ്ട്രീയ വിമര്‍ശനവും സര്‍ക്കാരിന്റെ നടപടികളെ ചോദ്യംചെയ്യലുമാണെന്നും ഇതില്‍ പെരുമാറ്റച്ചട്ട ലംഘനമില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയപ്രസംഗം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതു തടയുന്നത് സുതാര്യമായ തെരഞ്ഞെടുപ്പിന്റെ ആരോഗ്യപരമായ ചര്‍ച്ചയ്ക്ക് ഗുണകരമല്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍ സന്തുലിതമായ സാഹചര്യം ഒരുക്കണ മെന്നും രാഹുല്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."