HOME
DETAILS
MAL
ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ന്നു
backup
July 23 2016 | 00:07 AM
വേങ്ങര: യാത്രക്കാര്‍ക്ക് കാത്തിരിക്കാനിടമുണ്ട്, പക്ഷേ മഴ കൊള്ളണം. വേങ്ങര വലിയോറ റോഡില്‍ ആദ്യം സ്ഥാപിച്ച ചുള്ളിപ്പറമ്പു പുലരിയിലെ ബസ് കാത്തിരിപ്പു കേന്ദ്രമാണു ശോച്യാവസ്ഥയിലുളളത്. രണ്ടര പതിറ്റാണ്ടു മുമ്പു പുലരി ക്ലബ് ഷെഡ് സ്ഥാപിച്ചത്.
നാളിതുവരെ അറ്റകുറ്റപ്പണി നടക്കാത്തതിനാല്‍ കേന്ദ്രത്തിന്റെ ഇരുമ്പു കാല് തുരുമ്പെടുത്തു തകര്‍ന്നു മേല്‍ക്കൂര നിലം പതിച്ചിട്ടുണ്ട്. ഒരു മഴ പെയ്താല്‍ പൂര്‍ണമായും തകര്‍ന്നു വീഴുന്ന അവസ്ഥയാണുള്ളത്. സ്കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ ദിനംപ്രതി വാഹനം കാത്തിരിക്കുന്ന ഈ കേന്ദ്രം പഞ്ചായത്ത് ഏറ്റെടുത്ത് നവീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."