മയക്കു മരുന്ന് കേസ്: ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന് എന്നിവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു
മുംബൈ: സുശാന്ത് സിങ് രാജ്പുത് മരണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസില്‍ ബോളിവുഡ് നടിമാരായ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന് എന്നിവരെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. അടുത്ത മൂന്ന് ദിവസങ്ങളില്‍ ഇവരോട് ഹാജരാകാനും ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് ദീപികയോട് ഹാജരാകാന്‍ വേണ്ടി നോട്ടിസ് നല്‍കിയത്.
നാളെ നടി രാകുല്‍ പ്രീത് സിങ്, ഫാഷന്‍ ഡിസൈനര്‍ സിമോണ്‍ ഖംബാട്ട എന്നിവര്‍ ഹാജരാകണം. 26ന് ശ്രദ്ധ കപൂര്‍, സാറ അലി ഖാന് എന്നിവരും ഹാജരാകണം.
ദീപിക പദുക്കോണിന്റെ ബിസിനസ് മാനേജര്‍ കരിഷ്മ പ്രകാശിനെ കഴിഞ്ഞ ദിവസം നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്തിരുന്നു. നേരത്തേ അറസ്റ്റിലായ റിയ ചക്രബര്‍ത്തിയുടെ ഫോണിലെ വാട്സ്ആപ് മെസേജുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്തത്.
കരിഷ്മയുടെ ഫോണ്‍ പരിശോധനയില്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഏജന്‍സിക്ക് ലഭിച്ചുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ദീപിക പദുക്കോണ്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നത്. സുശാന്തിന്റെ മരണത്തില്‍ റിയ ചക്രബര്‍ത്തിയും സഹോദരന് ശൗവിക് ചക്രബര്‍ത്തിയും നേരത്തേ അറസ്റ്റിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."