HOME
DETAILS
MAL
എച്ച്1 എന്‍1: ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു
backup
May 11 2019 | 18:05 PM
കാഞ്ഞങ്ങാട്: എച്ച്1 എന്‍1 ബാധിച്ചു ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. വെള്ളിക്കോത്ത് മാക്കരംകോട് ചിറക്കുണ്ടിലെ ചന്ദ്രന് (56) ആണ് മരിച്ചത്.
കടുത്ത പനി ബാധിച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ചികിത്സ തേടിയത്. ഒരാഴ്ച കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചെങ്കിലും പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് മംഗളൂരുവിലേക്കു മാറ്റുകയായിരുന്നു.
ഇവിടത്തെ പരിശോധനയിലാണ് എച്ച്1 എന്‍1 ആണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഭാര്യ: പത്മാവതി. മക്കള്‍: സുധീഷ്, സുദേവ്. സഹോദരങ്ങള്‍: ദിവാകരന് (ബങ്കളം), കാര്‍ത്യായനി (ആലിങ്കാല്‍), നാരായണി (മൂലക്കണ്ടം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."