ശമ്പളക്കൊള്ള അവസാനിപ്പിക്കണം: സെറ്റ്‌കോ
മലപ്പുറം: സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും കൊണ്ടുണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ കൊവിഡിന്റെ മറവില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം കൊള്ളയടിക്കുന്ന സാലറി കട്ടില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് പി. ഉബൈദുല്ല എം.എല്‍.എ. ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിച്ചെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറാത്ത പക്ഷം ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം കലക്ടറേറ്റിന് മുന്നില്‍ സെറ്റ്‌കോ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെറ്റ്‌കോ സംസ്ഥാന ചെയര്‍മാന്‍ എ.എം അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വാവൂര്‍, (കെ.എസ്.ടി.യു.), എം.വി അലിക്കുട്ടി (കെ.എ. ടി.എഫ്.), സി.ടി.പി ഉണ്ണിമോയിന്‍ (കെ.എച്ച്.എസ്.ടി.യു), വി.പി മുഹമ്മദ് ഇസ്മായില്‍ ( എസ്.യു.ഇ), മുഹമ്മദ് അസ്‌ലഹ് (എസ്.ജി.ഒ.യു), അബ്ദുല്‍ റഹൂഫ് (സി.കെ.സി.ടി), കണ്ണിയന്‍ മുഹമ്മദലി (കെ.എ.സി.എം.എസ്.എ.), പ്രൊഫ: ഷാഹിനാ മോള്‍(സി.കെ.സി.ടി) സംസാരിച്ചു.
ജില്ലാ ചെയര്‍മാന്‍ കെ.എം അബ്ദുല്ല അധ്യക്ഷം വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ കെ. അബ്ദുല്‍ ബഷീര്‍ സ്വാഗതവും ട്രഷറര്‍ നുഹ്മാന്‍ ഷിബിലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."