ഹൈക്കോടതി നിഖാബ് ധരിക്കരുതെന്ന് പറഞ്ഞിട്ടില്ല
ജനാധിപത്യവ്യവസ്ഥിതിയില്‍ ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനും അതിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിര്‍വഹിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അതില്‍ കൈകടത്താന്‍ ആര്‍ക്കും അധികാരമില്ല. ഹൈക്കോടതി വിധിയുടെ മറപിടിച്ചാണു എം.ഇ.എസ് നിഖാബ് നിരോധിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഹൈക്കോടതി വിധിയില്‍ മാനേജ്‌മെന്റ് തീരുമാനിക്കുന്ന വസ്ത്രമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു യൂനിഫോമിന്റെ ഡിസൈനെക്കുറിച്ചും നിറത്തെക്കുറിച്ചുമാണ്. തലയോ മുഖമോ മറക്കരുതെന്നു വിധിയില്‍ പറഞ്ഞിട്ടില്ല.
ഇസ്‌ലാമിക ശരീഅത്ത് പ്രകാരമുള്ള വസ്ത്രധാരണമാണു നിഖാബ്. ഖുര്‍ആനിലും അതിന്റെ വ്യാഖ്യാനങ്ങളിലും ഇതു വ്യക്തമായി പറഞ്ഞതാണ്. ഉപദ്രവിക്കപ്പെടാതിരിക്കാനാണ് ഇതു ധരിക്കുന്നത്. കല്‍പ്പിക്കപ്പെട്ടപോലെ വസ്ത്രധാരണം നടത്താത്തവരുണ്ടാവാം. അത് അവരുടെ ഇഷ്ടം. എന്നാല്‍ നിഖാബും പര്‍ദ്ദയും ധരിക്കാന്‍ പാടില്ലെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല.
മുസ്‌ലിമെന്നാല്‍ സമര്‍പ്പിക്കപ്പെട്ടവനെന്നാണ് അര്‍ഥം. പലരും പേരുകൊണ്ടും ജന്മം കൊണ്ടും മുസ്‌ലിമായവരാണ്. യഥാര്‍ഥ മതം അനുസരിച്ചു ജീവിക്കാനാണു വിശ്വാസി തയാറാവേണ്ടത്. വസ്ത്രസ്വാതന്ത്ര്യത്തിനെതിരേയുള്ള എം.ഇ.എസ് നിലപാട് അംഗീകരിക്കാനാവില്ല.
(വനിതാ ലീഗ് ദേശീയ വൈസ് പ്രസിഡന്റും ന്യൂനപക്ഷ കമ്മിഷന്‍ മുന്‍അംഗവുമാണ്
ലേഖിക)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."