പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ആധാര്‍ മതി
കോഴിക്കോട്: പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ് മാത്രം മതിയെന്ന് സിവില്‍ സപ്ലൈസ് കമ്മിഷണറുടെ ഉത്തരവ്. പുതിയ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ നല്‍കുന്ന റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകര്‍ക്ക് സ്വന്തമായി കാര്‍ഡില്ലെന്ന് തെളിയിക്കാന്‍ ജനപ്രതിനിധികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് മുന്‍പ് ഹാജരാക്കേണ്ടിയിരുന്നത്.
ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകന്റെയും കുടുംബത്തിന്റെയും ആധാറില്‍ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റേതെങ്കിലും കാര്‍ഡില്‍ അംഗങ്ങളോ അപേക്ഷകരോ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് ഡി-ഡ്യൂപ്ലിക്കേഷന്‍ പ്രക്രിയയിലൂടെ കണ്ടുപിടിക്കാനാവുമെന്നും സിവില്‍ സപ്ലൈസ് കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്ത് ഒരിടത്തും റേഷന്‍ കാര്‍ഡില്ലാത്തവരാണ് അപേക്ഷയോടൊപ്പം ആധാര്‍ കൂടി ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ അപേക്ഷയോടൊപ്പം കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട എല്ലാ കുടുംബാംഗങ്ങളുടെയും ആധാര്‍ ഹാജരാക്കിയിട്ടില്ലെങ്കില്‍ ഹാജരാക്കുന്ന കുടുംബാംഗങ്ങളുടെ പേരുകള്‍ മാത്രമേ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
കൂടാതെ അപേക്ഷകന്റെ വിലാസം സ്ഥിരീകരിക്കുന്നതിന് നികുതി ചീട്ട്, ഇലക്ട്രിസിറ്റി ബില്‍, വാട്ടര്‍ അതോറിറ്റിയുടെ രസീത്, ലാന്‍ഡ്‌ഫോണ്‍ ബില്‍, എല്‍.പി.ജി ലഭ്യമായ വൗച്ചര്‍ അല്ലെങ്കില്‍ ബില്‍, ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം, നോണ്‍ ഗസറ്റഡ് ഓഫിസറാണെങ്കില്‍ ഓഫിസിലെ ഡി.ഡി.ഒയുടെ സാക്ഷ്യപത്രം, പൊതുമേഖല സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണെങ്കില്‍ ബന്ധപ്പെട്ട ഓഫിസ് മേധാവിയുടെ സാക്ഷ്യപത്രം, ഫോട്ടോയുള്ള ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ഇലക്ട്രല്‍ ഐ.ഡി, സാധുവായ വാടകക്കരാര്‍ എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഹാജരാക്കാം.
ഹാജരാക്കുന്ന രേഖകള്‍ മൂന്നുമാസത്തിന് മുന്‍പുള്ളതേ പരിഗണിക്കൂ. മുന്‍പ് വിലാസം സ്ഥിരീകരിക്കാന്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഈ നിര്‍ദേശം പൊതുജനങ്ങള്‍ക്ക് പ്രയാസം നേരിടുന്നുണ്ടെന്ന സാഹചര്യത്തിലാണ് ഈ രേഖകളില്‍ ഏതെങ്കിലും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം എന്‍.പി.എന്‍, എസ് കാര്‍ഡ് മാത്രം ആവശ്യമുള്ളവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും വരുമാനം സ്വയംസാക്ഷ്യപ്പെടുത്തി അപേക്ഷയില്‍ രേഖപ്പെടുത്തിയാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."