HOME
DETAILS
MAL
ബാലികയെ പീഡിപ്പിച്ച 60കാരന് കഠിനതടവും പിഴയും
backup
September 04 2018 | 20:09 PM
കാസര്‍കോട്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 60കാരന് പത്തുവര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പൈവളിഗെ കയ്യാര്‍ മുന്നൂര് വീട്ടില്‍ ഇസ്മാഈലി(60)നെയാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പിഴത്തുക ഇരയുടെ കുടുംബത്തിന് നല്‍കണമെന്നും അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും ജഡ്ജ് പി.എസ് ശശികുമാര്‍ വിധിച്ചു.
മഞ്ചേശ്വരം പൊലിസ് സ്റ്റേഷന് പരിധിയില്‍ 2015 എപ്രില്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ക്കൊപ്പം ബന്ധുവീട്ടിലെത്തിയ ഏഴുവയസുകാരിയെ നിര്‍മാണത്തിലിരിക്കുന്ന തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇസ്മാഈല്‍ പീഡിപ്പിച്ചെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."