നമോ ടി.വി: ബി.ജെ.പിക്ക് തെര. കമ്മിഷന്റെ നോട്ടിസ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പരസ്യപ്രചാരണം അവസാനിച്ചിട്ടും നമോ ടി.വിയിലൂടെ തെരഞ്ഞെടുപ്പ് പരിപാടികള്‍ സംപ്രേഷണം ചെയ്ത ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്.
ഡല്‍ഹി മുഖ്യ ഇലക്ടറല്‍ ഓഫിസര്‍ രണ്‍ബീര്‍ സിങ് ആണ് ബി.ജെ.പിക്ക് നോട്ടിസ് അയച്ചത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ വെള്ളിയാഴ്ച വൈകിട്ടോടെ പരസ്യപ്രചാരണങ്ങള്‍ അവസാനിച്ചിരുന്നു.
എന്നാല്‍, ഇതുനിലനില്ക്കെയും നമോ ടി.വിയില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണങ്ങള്‍ സംപ്രേഷണം ചെയ്തതോടെയാണ് കമ്മിഷന് നടപടിക്കു മുതിര്‍ന്നത്.
ഇന്നലെ രാത്രിക്കു മുന്‍പായി മറുപടി നല്‍കണമെന്നായിരുന്നു നോട്ടിസിലെ ആവശ്യം. നേരത്തെ നമോ ടി.വി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് സമിതിയുടെ(എം.സി.എം.സി) അംഗീകാരമുള്ള പരിപാടികള്‍ മാത്രമേ സംപ്രേഷണം ചെയ്യാന്‍ അനുവദിക്കാവൂ എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."