കൊച്ചി മണ്ഡലത്തില്‍ 224 കോടിയുടെ പദ്ധതികള്‍; കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രി എയിംസ് മോഡല്‍ വികസനത്തിന് 120 കോടി
മട്ടാഞ്ചേരി: കിഫ്ബിയില്‍ നിന്നുള്ള ഫണ്ട് പ്രകാരം കൊച്ചി നിയോജക മണ്ഡലത്തെ കാത്തിരിക്കുന്നത് 224 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ്.ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യ മേഖലയില്‍ വലിയ മാറ്റത്തിന് ഇടയാക്കുന്ന കരുവേലിപ്പടി സര്‍ക്കാര്‍ മഹാരാജാസ് ആശുപത്രിയുടെ വികസനം തന്നെയാണ്. ആതുരസേവന രംഗത്ത് സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന രീതിയില്‍ എയിംസ് മോഡലില്‍ ആശുപത്രിയെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് 120 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കിഫ്ബി വഴി നടക്കുന്നത്. ഇതിന്റെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞു.
പടിഞ്ഞാറന്‍ കൊച്ചി നിവാസികളുടെ എപ്പോഴത്തെയും പ്രശ്‌നമായി മാറിയ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തുവാന്‍ മട്ടാഞ്ചേരി ഹാള്‍ട്ട് റെയില്‍വേ മേല്‍പ്പാലത്തിന് 20 കോടി രൂപയാണ് കിഫ്ബിയില്‍നിന്ന് അനുവദിച്ചിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയില്‍ പുതിയ മാറ്റത്തിനിടയാക്കുന്ന ഫോര്‍ട്ട്‌കൊച്ചി വെളി എഡ്വേര്‍ഡ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അഞ്ച് കോടിയുടെ പദ്ധതിയാണ് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ പ്രാരംഭഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അന്തര്‍ദേശീയ നിലവാരത്തില്‍ സ്‌കൂളിനെ മാറ്റുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, അന്തര്‍ദേശീയ നിലവാരത്തിലുള്ള ശുചിമുറികള്‍, പാചകപ്പുരകള്‍, അധ്യാപകരുടെ വിശ്രമ കേന്ദ്രം, കളി സ്ഥലങ്ങള്‍, അസംബ്ലിക്കുള്ള സൗകര്യങ്ങള്‍ ഉള്‍പെടെയാണ് നടക്കുന്നത്. ഇതിന്റെ പ്രാരംഭഘട്ടത്തില്‍ 70 ശതമാനം ജോലികളും പൂര്‍ത്തിയായി കഴിഞ്ഞു.
കുമ്പളങ്ങി കെല്‍ട്രോണ്‍ പാലം നിര്‍മാണത്തിന് 48 കോടിയാണ് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഫയലിങ് ജോലികള്‍ പൂര്‍ത്തിയാക്കി സി.ആര്‍.ഇസഡ് അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. കുമ്പളങ്ങി സര്‍ക്കാര്‍ യു.പി സ്‌കൂള്‍ നവീകരണത്തിന് ഒരു കോടി രൂപയും കണ്ടക്കടവ് കുമ്പളങ്ങി റോഡ് നവീകരണത്തിന് 30 കോടിയുമാണ് കിഫ്ബിയില്‍ ഫണ്ട് അനുവദിച്ചിട്ടുള്ളത്. ടൂറിസം പദ്ധതി വികസനത്തിന്റെ ഭാഗമായാണ് കുമ്പളങ്ങി കണ്ടക്കടവ് റോഡ് നവീകരണം നടക്കുക. ഇത്തരത്തില്‍ വലിയ മാറ്റങ്ങളാണ് കിഫ്ബിയിലൂടെ കൊച്ചി മണ്ഡലത്തില്‍ നടപ്പാക്കുന്നത്
ഫോട്ടോ
കെ.ജെ മാക്‌സി എം.എല്‍.എ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."