HOME
DETAILS
MAL
ഫണ്ട് വകമാറ്റി; ലഫ്. ജനറലിനെതിരേ അന്വേഷണം
backup
May 11 2019 | 19:05 PM
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കരസേനയിലെ മുതിര്‍ന്ന ലഫ്. ജനറലിനെതിരേ അന്വേഷണം. സൈന്യത്തിനു വേണ്ടിയുള്ള ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനായി അനുവദിച്ച ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരേ അന്വേഷണം പ്രഖ്യാപിച്ചത്.
അനുവദിച്ച ഫണ്ടില്‍ നിന്ന് 10 ലക്ഷം വകമാറ്റി എയര്‍ കണ്ടീഷനര്‍, ഫര്‍ണിച്ചര്‍, സ്വന്തം ആവശ്യങ്ങള്‍ക്കായി മറ്റുചില സാധനങ്ങള്‍ എന്നിവ വാങ്ങിച്ചുവെന്നാണ് ലഫ്. ജനറലിനെതിരായ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."