കിഫ്ബിയിലെ ഇ ഗവേണന്‍സ് സംവിധാനം
സുരക്ഷിതവും കാര്യക്ഷമവുമായ ഇ ഗവേണന്‍സ് സംവിധാനത്തിലൂടെ ഈ ലോക്ക്ഡൗണ്‍ കാലത്ത് വര്‍ക് ഫ്രം ഹോം വിജയകരമായി നടപ്പാക്കാന്‍ കിഫ് ബിക്ക് കഴിഞ്ഞു. കരാറുകാര്‍ക്കുള്ള ഒരൊറ്റ ബില്‍ പേയ്‌മെന്റ് പോലും ഈ ലോക്ക്ഡൗണ്‍ കാലത്ത് കിഫ്ബി യില്‍ മുടങ്ങിയില്ല എന്നത് എടുത്തു പറയേണ്ടതാണ്. കരാറുകാര്‍ക്ക് ബില്‍ പേയ്‌മെന്റിന്റെ സ്റ്റാറ്റസ് ഓണ്‍ലൈന്‍ വഴി അറിയാനും ഇ ഗവേണന്‍സ് വഴി സാധിക്കുന്നുണ്ട്. സമ്പൂര്‍ണ കടലാസ് രഹിത ഓഫിസ് കിഫ്ബിയുടെ എല്ലാ ഇടപാടുകളും പൂര്‍ണമായും വിവരസാങ്കേതികവിദ്യ അധിഷ്ഠിതമാണ്.പ്രോജക്ടുകളുടെ വിലയിരുത്തല്‍, ഇതു സംബന്ധിച്ച് നിര്‍വഹണ ഏജന്‍സികളില്‍ നിന്ന് വിവരം ശേഖരിക്കല്‍, വിശദമായ വിലയിരുത്തല്‍ റിപ്പോര്‍ട്ട് തയാറാക്കല്‍, കിഫ്ബി ബോര്‍ഡിന്റെ അംഗീകാരവും ഉത്തരവുകളും നിര്‍വഹണ ഏജന്‍സിക്കു നല്‍കുന്ന സാങ്കേതിക അനുമതി, ടെന്‍ഡര്‍, കരാര്‍ എന്നിവ കിഫ്ബിയെ അറിയിക്കല്‍, അവയുടെ പരിശോധന,പദ്ധതി നടപ്പാക്കുന്നതിന് ഓരോ കാലയളവിലും വേണ്ട പണത്തിന്റെ ആവശ്യകത, പ്രവൃത്തി തുടങ്ങുന്നത് അറിയിക്കല്‍, പദ്ധതിയിലുണ്ടായ മാറ്റങ്ങളും വ്യതിയാനങ്ങളും, പദ്ധതി പുനഃക്രമീകരണം തുടങ്ങി ഒരു പ്രോജക്ട് നടപ്പാക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്നത് പ്രോജക്ട് ഫിനാന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പി.എഫ്.എം.എസ് ആണ്. നിര്‍വഹണ ഏജന്‍സികള്‍ക്കും കരാറുകാര്‍ക്കും ഓണ്‍ലൈന്‍ വഴിയായി പണം കൈമാറുന്നത് ഫിനാന്‍സ് മാനേജ്‌മെന്റ് സിസ്റ്റം എന്ന എഫ്.എം.എസ് വഴിയാണ്.
കരാറുകാര്‍ നിര്‍വഹണ ഏജന്‍സിയില്‍ ബില്‍ സമര്‍പ്പിച്ചത് മുതല്‍ കിഫ്ബിയില്‍ നിന്ന് പണം ലഭ്യമാക്കുന്നതുവരെ ഫയല്‍നീക്കം സംബന്ധിച്ച വിവരങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കുന്നതിനായി ബില്‍ട്രാക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.പദ്ധതികളുടെ പുരോഗതി അടയാളപ്പെടുത്തി അത് വിലയിരുത്തുന്നതിനുള്ള പ്രോജക്ട് മോണിറ്ററിങ് ആന്‍ഡ് അലെര്‍ട്ട് സിസ്റ്റം(പി.എം.എ.എസ്)നിലവിലുണ്ട്. മേല്‍പ്പറഞ്ഞ ആപ്ലിക്കേഷനുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഡാറ്റാ അനലിറ്റിക്‌സിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി പണലഭ്യതയും കൊടുത്തുതീര്‍ക്കേണ്ട ബാധ്യതയും അറിയുന്നതിനുള്ള അസെറ്റ് ലയബിലിറ്റി മാനേജ്‌മെന്റ് (എ.എല്‍.എം)സംവിധാനം ആവിഷ്‌കരിച്ചു വരുന്നു.കൂടാതെ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ ഡി.ഡി.എഫ്.എസ് എന്ന കടലാസ് രഹിത ഓഫിസ് സംവിധാനം പ്രയോജനപ്പെടുത്തിയാണ് നടന്നുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."