അഭിമാനത്തിന്റെ നാലരവര്‍ഷം; കോട്ടയത്ത വികസത്തിന്റെ കിഫ്ബി മാതൃക
കോട്ടയം: അക്ഷരനഗരിയും നദികളും കായലും പ്രകൃതിയുടെ വരദാനമായ മലനിരകളും അതിരിടുന്ന, തീര്‍ഥാടന കേന്ദ്രങ്ങളും വിവിധ സാംസ്‌ക്കാരങ്ങളും സമന്വയിക്കുന്ന കോട്ടയം ജില്ല വികസന കുതിപ്പിന്‍്െറ നാലര വര്‍ഷക്കാലത്തിലൂടെയാണ് കടന്നു പോകുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തല മേഖലകളില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റങ്ങളാണ് കിഫ്ബിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ കോട്ടയം ജില്ലയില്‍ നടപ്പാക്കിയതും നടപ്പാക്കി കൊണ്ടിരിക്കുന്നതും. ജില്ലയുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കാണ് കിഫ്ബി പ്രധാനമായും ഊന്നല്‍ നല്‍കിയത്. വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തലവികസനം, വിവിധ ശുദ്ധജല വിതരണ പദ്ധതികള്‍ പ്രവര്‍ത്തിപദത്തിലാണ്. വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ പദ്ധതികള്‍ പൂര്‍ത്തീകരണത്തിന്‍്െറ ഘട്ടത്തില്‍ എത്തി കഴിഞ്ഞു. ആരോഗ്യ, പശ്ചാത്തല മേഖലകളില്‍ പദ്ധതികള്‍ നടന്നു വരികയാണ്. ബജറ്റിന് പുറത്ത് പശ്ചാത്തല സൗകര്യ വികസനങ്ങള്‍ സൃഷ്ടിക്കാനായി ധനസമാഹരണം നടത്തുകയെന്ന ലക്ഷ്യത്തിലൂടെയുള്ള കിഫ്ബി നടത്തുന്ന പ്രയാണത്തിന്‍്െറ നേര്‍സാക്ഷ്യങ്ങളാണ് കോട്ടയം ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍. നഗരങ്ങളും ഗ്രാമങ്ങളും തമ്മില്‍ വേര്‍തിരിവില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍. *ഹൈടെക് വിദ്യാലയങ്ങള്‍ ആധുനിക കാലത്ത് സര്‍ക്കാര്‍ വിദ്യാലയങ്ങളെ എങ്ങനെ മികവിന്‍്െറ കേന്ദ്രങ്ങളാക്കാം. അതിനുള്ള ഉത്തരമാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹൈടെക് ക്ലാസ് റൂമുകള്‍. ജില്ലയില്‍ ആദ്യപരിഗണന ലഭിച്ചതും വിദ്യാഭ്യാസ മേഖലയ്ക്കാണ്. 45,000 ഹൈടെക് ക്ലാസ് റൂമുകളാണ് കിഫ്ബി ഫണ്ടിലൂടെ സംസ്ഥാനത്ത് നിര്‍മിക്കപ്പെട്ടത്. പദ്ധതിയുടെ അതിന്റെ മികച്ച വിഹിതം ജില്ലയിലെ വിവിധ വിദ്യാലയങ്ങള്‍ക്കും ലഭിച്ചു. എല്ലാ മണ്ഡലങ്ങളിലും ഒന്നിലേറെ സ്‌കൂളുകള്‍ നവീകരിക്കപ്പെട്ടു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തീകരണത്തിലേക്ക് എത്തുന്നു.
അടുത്ത അധ്യയന വര്‍ഷത്തോടെ ഭൂരിപക്ഷം സ്‌കൂളുകളും ആധുനിക നിലവാരത്തില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. പുതിയ കെട്ടിട സമുച്ചയങ്ങളുടെ നിര്‍മാണത്തിന് കിഫ്ബി യിലൂടെ കോടികളാണ് ജില്ലയ്ക്ക് അനുവദിച്ചത്. മഹാത്മഗാന്ധി സര്‍വകലാശാലയെ അക്കാദമിക ഗവേഷണ രംഗത്ത് രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താനായി 132.75 കോടിയുടെ പദ്ധതിയാണ് കിഫ്ബിയിലൂടെ നടപ്പാക്കുന്നത്. ആരോഗ്യമേഖലയില്‍ വന്‍കുതിപ്പ് ആരോഗ്യ മേഖലയ്ക്ക് കിഫ്ബിയിലൂടെ സമ്മാനിച്ചത് സമാനതകളില്ലാത്ത വികസന നേട്ടം. വൈക്കം താലൂക്ക് ആശുപത്രി, കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി, കുറവിലങ്ങാട് ആശുപത്രി അടക്കമുള്ള ആതുരാലയങ്ങള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഉള്‍പ്പെടെ കിഫ്ബി വകയിരുത്തിയത് കോടികളാണ്. കോട്ടയം ജില്ല ജനറല്‍ ആശുപത്രിക്ക് മാത്രം വകയിരുത്തിയത് 219 കോടി രൂപ. അക്ഷരനഗരിയിലെ ഈ ആതുരാലയത്തിന് 10 നില കെട്ടിടം ഉള്‍പ്പെടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കിഫ്ബി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 564 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നടപ്പാക്കുന്നത്. കെട്ടിട നിര്‍മാണം, ആധുനിക ഉപകരണങ്ങള്‍ വാങ്ങി സ്ഥാപിക്കല്‍ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ നടപ്പാക്കി കോട്ടയം മെഡിക്കല്‍ കോളജിനെ മികവിന്‍്െറ ആധുനിക കേന്ദ്രങ്ങമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തായി പശ്ചാത്തല വികസനം ജില്ലയിലെ വിനോദസഞ്ചാര സാധ്യതകളെ കൂടി കോര്‍ത്തിണക്കിയാണ് വിവിധ മണ്ഡലങ്ങളിലെ പശ്ചാത്തല വികസനം ഒരുക്കുന്നത്. റോഡുകളുടെ വികസനം പൂര്‍ത്തിയാകുന്നതോടെ വിനോദ സഞ്ചാര രംഗത്തു വന്‍കുതിപ്പുണ്ടാകും. 142 കോടിയുടെ പദ്ധതിയാണ് ശബരിമല മാസ്റ്റര്‍ പ്ലാനിനായി കിഫ്ബി അനുവദിച്ചത്.ഈ പദ്ധതികള്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ വികസനനേട്ടമാണ് സമ്മാനിക്കുക. ചെറുവള്ളിയിലെ നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയും ജില്ലയുടെ വികസന രംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്തുന്നതാണ്.
..................................................... പാലായുടെ തിലകക്കുറിയായി മഹാത്മഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (പടം) ആധുനിക കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങിയതോടെ പാലായുടെ തിലകക്കുറിയായ മഹാത്മാഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‍്െറ മുഖഛായ മാറി. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച അഞ്ച് കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ണതയിലേക്ക് എത്തുന്നതെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ പറഞ്ഞു. കെട്ടിടങ്ങളുടെ നിര്‍മാണം ഉള്‍പ്പെടെ 90 ശതമാനം പണികളും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികള്‍ സജ്ജീകരിക്കും. പാലാ നഗരത്തിന്‍്െറ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രാഷ്ട്രപിതാവിന്‍്െറ പേരിലുള്ള സ്‌കൂള്‍ പാലായുടെ തിലകക്കുറിയാണ്. വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പനമറ്റം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‍്െറ പുതിയ കെട്ടിട നിര്‍മാണത്തിന് കിഫ്ബി മൂന്ന് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
നഗര കേന്ദ്രീകൃതമാകാതെ ഗ്രാമപ്രദേശങ്ങളിലും വികസനമെത്തിക്കുന്നതിന്‍്െറ ഭാഗമായിട്ടാണ് മികവിന്‍്െറ കേന്ദ്രമാക്കാന്‍ പനമറ്റം സര്‍ക്കാര്‍ സ്‌കൂളിന് പദ്ധതി അനുവദിച്ചത്. കെട്ടിട നിര്‍മാണത്തിനുള്ള ജോകള്‍ക്കു തുടക്കം കുറിച്ചു കഴിഞ്ഞു. കിഫ് ബിയില്‍ ഉള്‍പ്പെടുത്താനുള്ള കൂടുതല്‍ പദ്ധതികളും തയ്യാറാക്കി വരികയാണ്. ഈ പദ്ധതികള്‍ക്ക് പുറമേ മുത്തോലി - ഭരണങ്ങാനം ബൈപാസിനായി 17 കോടി രൂപയാണ് കിഫ്ബി വഴി അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള റോഡ് വീതി കൂട്ടുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനും ബി.എം. ബി.സി ടാറിങ് ജോലികകളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. പാലാ നഗരത്തില്‍ കയറാതെ ഭരണങ്ങാനം, ഇലവീഴാപൂഞ്ചിറ, ഈരാറ്റുപേട്ട, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോകാന്‍ കഴിയുന്നതാണ് ഈ പദ്ധതി. ഈ പാതയിലൂടെ ഗതാഗതം സുഗമമാകുന്നതോടെ പാലാ നഗരത്തിലെ തിരക്കു കുറയ്ക്കാന്‍ കഴിയും. പദ്ധതിക്കു അംഗീകാരം ലഭിച്ചു കഴിഞ്ഞു. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. ഉടന്‍ തന്നെ പണികള്‍ക്ക് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷ. 12 കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് നവീകരണം നടത്തുന്നതെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ 94.5 കോടിയുടെ മൂന്ന് പദ്ധതികള്‍ അഞ്ച് വിളക്കിന്‍്െറ നാടായ ചങ്ങനാശ്ശേരിയില്‍ മൂന്ന് പദ്ധതികളാണ് കിഫ്ബി ഫണ്ടില്‍ നിന്നും നടപ്പാക്കുന്നത്.
ചങ്ങനാശ്ശേരി റെയില്‍വേ ബൈപ്പാസ് ഫ്‌ളൈ ഓവര്‍, ചങ്ങനാശ്ശേരി മുതല്‍ പായിപ്പാട് വരെ പൈപ്പ് ലൈന്‍, തൃക്കൊടിത്താനം പഞ്ചായത്തില്‍ ഓവര്‍ ഹെഡ്ടാങ്ക്. 90 കോടി രൂപ മുടക്കിയാണ് ഫൈ്‌ളഓവറിന്‍്െറ നിര്‍മാണം. ചങ്ങനാശ്ശേരി റെയില്‍വേ ബൈപ്പാസ് ജങ്ഷനിലാണ് ഫൈ്‌ലഓവര്‍ നിര്‍മിക്കുന്നത്. വാഴൂര്‍ റോഡിലെയും റെയില്‍വേ ജങ്ഷനിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഫൈ്‌ലഓവര്‍ നിര്‍മാണത്തിലൂടെ കഴിയും. ശബരിമല വിമാനത്താവളം കൂടി യാഥാര്‍ഥ്യമാകുന്നതോടെ ചങ്ങനാശ്ശേരി - വാഴൂര്‍ റോഡില്‍ തിരക്കേറും. ഇത് ഒഴിവാക്കാനും ഫൈ്‌ലഓവര്‍ നിര്‍മാണത്തിലൂടെ കഴിയും. കവിയൂര്‍ റോഡില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ മൂന്ന് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പുതുക്കി പണിയുന്ന കവിയൂര്‍ റോഡിന്റെ ഒരു വശത്താണ് ജലഅതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നത്. പായിപ്പാട് പഞ്ചായത്തില്‍ തുടങ്ങി കവിയൂര്‍ അവസാനം വരെയാണ് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുക. തൃക്കൊടിത്താനം പഞ്ചായത്തില്‍ ഓവര്‍ഹെഡ് വാട്ടര്‍ ടാങ്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കും കിഫ്ബി തുക അനുവദിച്ചിട്ടുണ്ട്.
തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തിലെ ശുദ്ധജല പ്രശ്‌നത്തിനു പരിഹാരം കാണാന്‍ 1.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാനിലൂടെ പൂഞ്ഞാറിന് വികസനനേട്ടമേറെ ശബരിമല മാസ്റ്റര്‍ പ്ലാനിനായി കിഫ്ബി പണം അനുവദിച്ചതിലൂടെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ എത്തുന്നതു വികസനത്തിന്‍്െറ വെള്ളിവെളിച്ചം. ശബരിമല മാസ്റ്റര്‍ പ്ലാനിനായി കിഫ്ബി അനുവദിച്ചത് 142 കോടി രൂപയുടെ പദ്ധതികളാണ്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റ് ഫണ്ട് എന്ന ട്രസ്റ്റിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 200 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റോഡ് വികസനവും അടിസ്ഥാന സൗകര്യ വികസനത്തിനായി ശബരിമലയ്ക്ക് സമീപത്തുള്ള പഞ്ചായത്തുകള്‍ക്ക് പണം അനുവദിച്ചതുമാണ് പൂഞ്ഞാര്‍ മണ്ഡലത്തിന് നേട്ടമാകുന്നത്. ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് മാത്രം 200 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 140 കോടിയാണ് കഴിഞ്ഞ വര്‍ഷം റോഡുകള്‍ക്കായി ചെലവഴിച്ചത്.
മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി 91.76 കോടിയും കുടിവെള്ളത്തിന് 1.22 കോടിയും ഈ സാമ്പത്തിക വര്‍ഷവും അനുവദിച്ചു. ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ ശബരിമലയ്ക്കു സമീപമുള്ള പഞ്ചായത്തുകള്‍ക്ക് 3.2 കോടി രൂപയും നല്‍കും. ഈരാറ്റുപേട്ട - വാഗമണ്‍ റോഡിന് 25 ലക്ഷം രൂപയും കിഫ്ബി അനുവദിച്ചു. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വിനോദ മേഖലയ്ക്ക് ഏറെ നേട്ടമാകും. അരുവിത്തുറ-ഭരണങ്ങാനം റോഡും കിഫ്ബിയുടെ പരിഗണനയിലുണ്ട്. ചാത്തന്‍തറ - മുക്കൂട്ടുതറ റോഡ് 37 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. കോട്ടയത്തിന് വികസനത്തിന്‍്െറ പുതിയ മുഖം കിഫ്ബി കോട്ടയത്തിനു നല്‍കുന്നതും വികസന കുതിപ്പിന്‍്െറ പുതിയ മുഖമാണ്. വിവിധ സര്‍ക്കാര്‍ സ്‌കൂളുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കോട്ടയത്ത് പുരോഗമിക്കുന്നത്. കാരാപ്പുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ച് കോടിയാണ് കിഫ്ബി വഴി അനുവദിച്ചത്. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.
ജില്ലാ ആശുപത്രി വികസനം, ചിങ്ങവനത്ത് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനായി 11 കോടി , അയ്മനം പഞ്ചായത്ത് സ്‌റ്റേഡിയം തുടങ്ങി പ്രാവര്‍ത്തികമാകാനുളള പദ്ധതികള്‍ ഏറെ. ജില്ലാ ആശുപത്രിക്കായി 10 നിലകളിലുള്ള കെട്ടിടം അടക്കം 219 കോടിയുടെ വികസനമാണ് കിഫ്ബി വഴി നടപ്പാക്കുന്നത്. പശ്ചാത്തല സൗകര്യ വികസനത്തിനും ഏറെ തുക കോട്ടയത്തിനായി കിഫ്ബി നല്‍കുന്നുണ്ട്. ബോര്‍മ്മകവല മുതല്‍ വെള്ളൂത്തുരുത്തി പാലം വരെ റോഡ് വികസനത്തിനായി 16 കോടി, കോടിമത -പുതുപ്പള്ളി റോഡ് വികസനത്തിന് 140 കോടി, വിവിധ കുടിവെള്ള വിതരണ പദ്ധതികള്‍ക്കായി 22 കോടിയും കിഫ്ബി വഴി കോട്ടയത്തിന്‍്െറ വികസനത്തിനായി എത്തും. പുതുപ്പള്ളിക്കുമുണ്ട് വികസന നേട്ടങ്ങളേറെ കിഫ്ബി പദ്ധതികളിലൂടെ ജില്ല വികസന കുതിപ്പ് നടത്തുമ്പോള്‍ പുതുപ്പള്ളിയും മാറ്റിനിര്‍ത്തപ്പെടുന്നില്ല. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വലിയ മുന്നേറ്റമാണ് പുതുപ്പള്ളി നടത്തുന്നത്.
മണ്ഡലത്തിലെ സ്‌കൂളുകളും സര്‍ക്കാര്‍ ആശുപത്രിയും കിഫ്ബി ഫണ്ടുകളിലൂടെ വികസന പാതയിലാണ്. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഗവ. വി.എച്ച്.എസിന് ഏഴ് കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനമാണ് കിഫ്ബി നടപ്പാക്കുന്നത്. പുതിയ കെട്ടിട നിര്‍മാണം ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നടന്നു വരുന്നു. പാമ്പാടി താലൂക്ക് ആശുപത്രിക്കും കിഫ്ബി വഴി പണം അനുവദിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ ആശുപത്രിയുടെ സമ്പൂര്‍ണ വികസനമാണ് കിഫ്ബി ലക്ഷ്യമിടുന്നത്. വൈക്കം സമഗ്ര വികസന പാതയില്‍ ( സി.കെ ആശ എം.എല്‍.എ പടം ) ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, പശ്ചാത്തല മേഖലയില്‍ വികസന കുതിപ്പിന്‍്െറ പാതയിലാണ് വൈക്കമെന്ന് സി.കെ ആശ എം.എല്‍.എ പറഞ്ഞു. വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകുന്ന കിഫ്ബിയുടെ 93 കോടി മുടക്കിയുള്ള വൈക്കം - വെച്ചൂര്‍ റോഡ് വികസനം. അ?ഞ്ചുമനപ്പാലം പുനര്‍ നിര്‍മാണവും ഇതില്‍ ഉള്‍പ്പെടുന്നു. നാല് കോടിയാണ് പാലം പുനര്‍ നിര്‍മാണത്തിന് വകയിരുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായി കിഫ്ബിയിലൂടെ നടപ്പാക്കാന്‍ ഉള്‍പ്പെടുത്തിയ പദ്ധതികളില്‍ ഒന്നായിരുന്നു വൈക്കം - വെച്ചൂര്‍ റോഡ്. 13 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മാണം. രാജ്യാന്തരനിലവാരത്തില്‍ തോട്ടകം മുതല്‍ കൈപ്പുഴമുട്ട് വരെ 12 കിലോമീറ്ററാണ് റോഡ് നിര്‍മാണം. സംസ്ഥാനപാതയായ വൈക്കം - വെച്ചൂര്‍ റോഡ് കുമരകത്തു നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്താനുള്ള എളുപ്പ പാതയാണ്.
വൈക്കം താലൂക്ക് ആശുപത്രിയില്‍ കിഫ്ബി പദ്ധതിയിലൂടെ ബഹുനിലകെട്ടിടം നിര്‍മിക്കും. 100 കോടിയുടെ പദ്ധതിയാണ് ആശുപത്രിക്കായുള്ള ബഹുനില കെട്ടിട നിര്‍മാണം. ഹൗസിങ് ബോര്‍ഡ് തയ്യാറാക്കിയ വിശദമായ പദ്ധതിരേഖ (ഡി.പി.ആര്‍) പ്രകാരം 95.37 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി ഉന്നതാധികാര സമിതി അംഗീകാരം നല്‍കിയിരുന്നു. 67.96 കോടി രൂപയുടെ കെട്ടിട നിര്‍മാണത്തിനുള്ള അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. അഞ്ചു നിലകളിലായി രണ്ടു ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. ഉപകരണങ്ങള്‍ക്കായി 27.41 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന മുറയ്ക്ക് പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് സി.കെ ആശ എം.എല്‍.എ അറിയിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് വിദ്യാഭ്യാസ മേഖലയിലും സമൂലമായ മാറ്റങ്ങളാണ് വൈക്കത്ത് ഒരുങ്ങുന്നത്.
രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന വൈക്കം ഗവ. ബോയ്‌സ് ഹൈസ്‌കൂളിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. നാല് 4.75 കോടിയാണ് കിഫ്ബി അനുവദിച്ചത്. തലയോലപ്പറമ്പ് എ.ജെ.ജെ.എം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് 3.5 കോടി വകയിരുത്തി. അക്കരപ്പാടം പാലം -15.4 കോടി, മൂലേക്കടവ് പാലം - 25 കോടി, ചെമ്പ് വാലയില്‍ പാലം - 15 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. ഇത്തിപ്പുഴ, മുറിഞ്ഞപുഴ, പൂത്തോട്ട സ്പില്‍വേ കം ബ്രിഡ്ജുകള്‍ക്കായി 50 കോടിയും കിഫ്ബി അനുവദിച്ചിട്ടുണ്ട്. വൈക്കത്ത് കേരള സ്‌റ്റേറ്റ് ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന മള്‍ട്ടിപ്ലക്‌സ് സിനിമ തിയേറ്റര്‍ സമുച്ചയത്തിനുള്ള പരിഗണനയും കിഫ്ബിക്ക് മുന്നിലുണ്ട്. പദ്ധതികള്‍ നടപ്പാക്കാനായി കിഫ്ബിയുടെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസ് (എല്‍.എ) വൈക്കത്ത് അനുവദിച്ചു പ്രവര്‍ത്തനം തുടങ്ങിയതെന്നും സി.കെ ആശ എം.എല്‍.എ പറഞ്ഞു.
കാഞ്ഞിരപ്പള്ളി സമഗ്രവികസന വഴിയില്‍ കാഞ്ഞിരപ്പള്ളി ബൈപ്പാസിന്‍്െറ നിയമകുരുക്ക് അഴിഞ്ഞതോടെ പദ്ധതിക്ക് പുതുജീവനായി. ജനറല്‍ ആശുപത്രിയിലെ കാത്ത് ലാബും വെള്ളാവൂര്‍ ഫോക് ലോര്‍ സാംസ്‌കാരിക കേന്ദ്രവും കരുമ്പുകയം കുടിവെള്ള പദ്ധതിയും ഉള്‍പ്പെടെ കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലത്തിന്‍്െറ സമഗ്രവികസനത്തിനാണ് കിഫ്ബി പദ്ധതികള്‍ വഴിതുറന്നത്. കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ നീട്ടുന്നതിനും പമ്പിങ് ശേഷി വര്‍ധിപ്പിക്കുന്നതിനുമായി 68.66 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി അംഗീകരിച്ചത്. കാഞ്ഞിരപ്പള്ളി ബൈപ്പാസിനായി 78.69 കോടി അനുവദിച്ചു. കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ പറഞ്ഞു. പത്തനാട് - മൂലേപ്പീടിക - കാഞ്ഞിരപ്പാറ - ചേറ്റേടം - ഇടയിരിക്കപ്പുഴ റോഡ് -29.2 കോടി അനുവദിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. കാത്ത് ലാബിനുള്ള ജനറേറ്റര്‍ റൂം സബ്‌സ്‌റ്റേഷന്‍ എന്നിവയുടെ സിവില്‍ ജോലികളും പൂര്‍ത്തിയായി. ഹൈടെന്‍ഷന്‍ പവര്‍ സപ്‌ളൈയുടെ വൈദ്യുതി ജോലികളും കഴിഞ്ഞു. ഫോക്ലോര്‍ അക്കാദമിയുടെ വെള്ളാവൂര്‍ സാംസ്‌കാരിക കേന്ദ്ര വികസത്തിനും കിഫ്ബി പദ്ധതി അംഗീകരിക്കപ്പെട്ടു. കടുത്തുരുത്തിയില്‍ വികസത്തിന്‍്െറ മേല്‍പ്പാലങ്ങള്‍ ഉയരുകയായ് വാലാച്ചിറയിലെ റെയില്‍വേ ഗേറ്റ് കടുത്തുരുത്തി നിവാസികള്‍ക്ക് എക്കാലവും തലവേദനയാണ്. മേല്‍പ്പാലം വേണമെന്ന ജനങ്ങളുടെ ആവശ്യം കിഫ്ബിയിലൂടെ നടപ്പാക്കുകയാണ്. വാലാച്ചിറയില്‍ റെയില്‍വേ ഗേറ്റിന് പകരം മേല്‍പ്പാലം നിര്‍മിക്കും. കിഫ്ബി 19.33 കോടി രൂപയുടെ റെയില്‍വേ മേല്‍പാല നിര്‍മാണ പദ്ധതിയാണ് അനുവദിച്ചത്.
റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോര്‍പറേഷനാണ് കടുത്തുരുത്തി റെയില്‍വേ മേല്‍പാല നിര്‍മാണ ചുമതല. കടുത്തുരുത്തി മേല്‍പാലത്തിന്‍്െറ സ്ഥലമെടുപ്പിന് വേണ്ടി 2.5 കോടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉഴവൂര്‍ ബൈപ്പാസിന് നുവേണ്ടി 15 കോടിയാണ് അനുവദിച്ചത്. കിഫ്ബി ഏജന്‍സി വഴിയാണ് റോഡ് വികസന പദ്ധതി നടപ്പാക്കിയത്. താലൂക്ക് ആശുപത്രി വികസനത്തിന് കിഫ്ബി വഴി 33.44 കോടി രൂപയും അനുവദിച്ചു. കെട്ടിടനിര്‍മാണം അടക്കം സിവില്‍ വര്‍ക്കുകള്‍ക്ക് 18.04 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ജലവിതരണം, സാനിറ്ററി, അഴുക്കുചാല്‍ സൗകര്യം, റോഡ് വികസനം, മഴവെള്ള സംഭരണം, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, സെപ്റ്റിക് ടാങ്കും അനുബന്ധ കാര്യങ്ങളും, ചുറ്റുമതിലും പ്രവേശന കവാടവും ഇതിലുള്‍പ്പെടുന്നു. ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ക്കും ആശുപത്രി ഉപകരണങ്ങള്‍ക്കുംവേണ്ടി 15.40 കോടി രൂപയാണ്.
കുറുപ്പന്തറയില്‍ മാഞ്ഞൂര്‍ റെയില്‍വേമേല്‍പ്പാലവും അപ്രോച്ച് റോഡും പൂര്‍ത്തീകരിക്കുന്നതിനായി 30.56 കോടി രൂപയാണ് അനുവദിച്ചത്. എം.ജി സര്‍വകലാശാല രാജ്യാന്തര നിലവാരത്തിലേക്ക്: കെ. സുരേഷ്‌കുറുപ്പ് എം.എല്‍.എ *132.75 കോടിയുടെ പദ്ധതിയ്ക്ക് കിഫ്ബി അനുമതി 132.75 കോടിയുടെ പദ്ധതിയാണ് മഹാത്മഗാന്ധി സര്‍വകലാശാലയെ അക്കാദമിക ഗവേഷണ രംഗത്ത് രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താനായി കിഫ്ബി ഒരുക്കുന്നതെന്ന് കെ. സുരേഷ് കുറുപ്പ് എം.എല്‍.എ പറഞ്ഞു. പദ്ധതിയുടെ സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിളായി സര്‍ക്കാര്‍ കിറ്റ്‌കോയെ നിയോഗിച്ചു കഴിഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 75 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതില്‍ 51.25 കോടി രൂപ കേന്ദ്രീകൃത ലബോറട്ടറി കോംപ്ലക്‌സിനായി കെട്ടിടം നിര്‍മിക്കാനും ബാക്കി തുക ലബോറട്ടറി ഉപകരണങ്ങള്‍ക്കായി വിനിയോഗിക്കും. പഴയ പരീക്ഷഭവന്‍ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ലാബ് സമുച്ചയം നിര്‍മിക്കുകയെന്നും കെ. സുരേഷ്‌കുറുപ്പ് എം.എല്‍.എ പറഞ്ഞു. മണ്ഡലത്തിലെ വിദ്യാലയങ്ങളും ആധുനിക സൗകര്യങ്ങളോടെ മികവിന്‍്െറ കേന്ദ്രങ്ങളായി മാറുകയാണ്. ഏറ്റുമാനൂര്‍ മണ്ഡലത്തിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വികസനത്തിനായി കിഫ്ബി 564 കോടി രൂപയാണ് വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചത്. കിഫ്ബി പദ്ധതിയിലൂടെ പുതിയ സര്‍ജിക്കല്‍ ബ്ലോക്ക്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് എന്നിവയിലൂടെ ഏകദേശം 800 ഓളം കിടക്കകളാണ് വിഭാവന ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."