HOME
DETAILS
MAL
സ്ഥാനാര്‍ഥിത്വത്തിന് കെജ്രിവാളിന് കോടികള്‍ നല്‍കിയെന്ന് ആരോപണം
backup
May 11 2019 | 19:05 PM
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സീറ്റ് ലഭിക്കാന്‍ ആറു കോടി രൂപ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നല്‍കിയെന്ന ആരോപണവുമായി സ്ഥാനാര്‍ഥിയുടെ മകന്. എ.എ.പിയുടെ പശ്ചിമ ഡല്‍ഹി സ്ഥാനാര്‍ഥി ബല്‍ബീര്‍ സിങ് ജാകറിന്റെ മകന് ഉദയ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിട്ടുണ്ട്. മകന്റെ ആരോപണങ്ങള്‍ ബല്‍ബീര്‍ സിങ് നിഷേധിച്ചു. വിവാഹമോചനത്തിനു ശേഷം ഭാര്യയ്ക്കൊപ്പമല്ല താമസിക്കുന്നത്. മകന്റെ ഉത്തരവാദിത്തം ഭാര്യയ്ക്കാണ്. വളരെ വിരളമായേ മകനോടു സംസാരിക്കാറുള്ളുവെന്നും ബല്‍ബീര്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."