HOME
DETAILS
MAL
ത്രിപുരയില്‍ രണ്ട് സംഘടനകളുടെ നിരോധനം അഞ്ചുവര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു
backup
May 11 2019 | 19:05 PM
അഗര്‍ത്തല: നാഷ്നല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര(എന്‍.എല്‍.എഫ്.ടി), ഓള് ത്രിപുര ടൈഗര്‍ ഫോഴ്സ്(എ.ടി.ടി.എഫ്) എന്നിവക്കുള്ള നിരോധനം അഞ്ചുവര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.
നിയവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന് കണ്ടെത്തിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ഇരു സംഘടനകളുടെ നിരോധനം സംബന്ധിച്ചുള്ള യോഗത്തില്‍ സംഘടനാ പ്രതിനിധികളാരും പങ്കെടുത്തിട്ടുണ്ടായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി 25നായിരുന്നു ത്രിപുരയിലെ അഗര്‍ത്തലയില്‍ യോഗം ചേര്‍ന്നിരുന്നത്. ത്രിപുര സര്‍ക്കാര്‍, പ്രതിരോധ മന്ത്രാലയം, രഹസ്യാന്വേഷണ വിഭാഗം, കാബിനറ്റ് സെക്രട്ടറിയേറ്റ്(റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്), സി.ആര്.പി.എഫ് എന്നിവരുമായി ചര്‍ച്ച നടത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയും സംഘടനകളുടെ നിരോധനം നീട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."