HOME
DETAILS

പിണറായി കൂട്ടക്കൊല: അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ല; തുടരന്വേഷിക്കണമെന്ന് നാട്ടുകാര്‍

  
backup
September 04 2018 | 20:09 PM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5-2


തലശ്ശേരി: പിണറായി കൂട്ടക്കൊലക്കേസ് പ്രതി വണ്ണത്താന്‍കണ്ടി സൗമ്യ ജയിലില്‍ മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹതകളുണ്ടെന്ന്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സൗമ്യയുടെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ആരോപണം.
സൗമ്യയുടെ അമ്മ കമലയുടെ മരണവുമായി ബന്ധപ്പെട്ടുതന്നെ നാട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നു. സൗമ്യയുടെ മാതാപിതാക്കള്‍ക്കും മക്കള്‍ക്കും സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴെല്ലാം സൗമ്യയും മറ്റു പലരുമാണ് സഹായിക്കാനെന്ന പേരില്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. പിതാവ് കുഞ്ഞിക്കണ്ണന് സുഖമില്ലാതെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ നാട്ടുകാര്‍ക്ക് സൗമ്യയുടെ പ്രവൃത്തികളില്‍ സംശയം തോന്നുകയും അത് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിനെ അറിയിച്ച് സൗമ്യയെ നിരീക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഡി.എം.ഒയുടെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ചെലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് ഉള്‍പ്പെടെ സൗകര്യം ഒരുക്കിയപ്പോള്‍ സൗമ്യയും മറ്റു ചിലരും അതിനെ എതിര്‍ക്കുകയായിരുന്നു.
കമല മരിച്ചപ്പോള്‍ അവരെ ചികിത്സിച്ച തലശ്ശേരിയിലെ മിഷന്‍ ഹോസ്പിറ്റലില്‍ നിന്നു കമലയ്ക്ക് എച്ച്.വണ്‍ എന്‍.വണ്‍ ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും കമലയുമായി ആശുപത്രിയില്‍ പരിചരണത്തിനെത്തിയവരെല്ലാം പരിശോധന നടത്തി ഉടന്‍ കുത്തിവെപ്പ് എടുക്കണമെന്നും പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെ ഒരു സംഭവം പറഞ്ഞിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു.
അന്നത്തെ തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രന്‍ കേസന്വേഷണത്തിന്റെ ഭാഗമായി സൗമ്യയുടേതെന്നു പറയപ്പെടുന്ന ആറു മൊബൈലുകളും ഒരു ടാബും പരിശോധന നടത്തിയിട്ടും ഒരു തുമ്പും കിട്ടിയില്ലെന്നാണ് പറഞ്ഞത്. പിന്നീട് സൗമ്യ സ്വയം കുറ്റം ഏറ്റെടുത്തുവെന്നു പറയുന്നത് വിശ്വാസയോഗ്യമല്ല. ഇതെല്ലാം മനസിലാക്കിയാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ കൊണ്ട് നടത്തണമെന്ന് മുഖ്യമന്ത്രിയോടാവശ്യപ്പെട്ടത്. തുടര്‍ന്ന് മുഖ്യമന്ത്രി അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വ്യക്തമായ കാരണങ്ങള്‍ സൂചിപ്പിക്കാത്തതിനാല്‍ തള്ളിയതും ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയാണ്.
ഇതിനിടയില്‍ കഴിഞ്ഞ മാസം 24 ന് സൗമ്യ ജയിലിനകത്ത് തൂങ്ങി മരിച്ചപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരെല്ലാം അവധിയാണെന്നതിലും നാട്ടുകാര്‍ക്ക് സംശയം ഉണ്ട്. ജയിലില്‍ വളരെ സന്തോഷത്തോടെ സൗമ്യ കഴിഞ്ഞിരുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. സൗമ്യ എഴുതിയ ഡയറിക്കുറിപ്പ് സംബന്ധിച്ച സമഗ്രമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കളും നാട്ടുകാരും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇ. ദേവദാസ്, പി. ബിനേഷ്, എം. ആണ്ടി എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  15 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago