HOME
DETAILS
MAL
ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ലാ സമ്മേളനം
backup
May 05 2017 | 19:05 PM
ഹരിപ്പാട്: കേരളാ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.റ്റി.യു.സി) ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് ഹരിപ്പാട് നടക്കും.
എം.എസ്. റാവുത്തര്‍ നഗറില്‍ (എന്‍.എസ്.എസ് ആഡിറ്റോറിയം) രാവിലെ 9 ന് നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.കെ.സി.വേണുഗോപാല്‍ എം.പി.മുഖ്യ പ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് 2 ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്യും. എ. നിസാമുദ്ദീന്‍ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."