കൊല്ലപ്പെട്ട സുബൈദ ഉംറക്കായി മാറ്റിവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്
പെരിയ (കാസര്‍കോട്): കൊല്ലപ്പെട്ട പെരിയ ചെക്കിപ്പള്ളത്തെ സുബൈദ ഉംറക്കുവേണ്ടി സ്വരൂപിച്ചിരുന്ന തുക വളര്‍ത്തുമക്കള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഉംറക്ക് പോകുന്നതിനുവേണ്ടി സുബൈദ ചെക്കിപ്പള്ളത്തെ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കുറിയില്‍ ചേരുകയായിരുന്നു. അതിനിടെ ഈ വര്‍ഷം ജനുവരി 19ന് സ്വന്തം വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന സുബൈദയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ചക്കിടയിലാണ് സുബൈദ കൊല്ലപ്പെട്ടതെന്ന് പൊലിസ് കണ്ടെത്തുകയും നാലുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
സുബൈദയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് പ്രതികള്‍ ഇവരെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്നാണ് കേസ്. കേസില്‍ മൂന്നു മാസത്തിനകം പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം കിട്ടിയിരുന്നില്ല. ഇതേത്തുടര്‍ന്ന് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. അതിനിടയിലാണ് സുബൈദ ഉംറക്ക് പോകുന്നതിനുവേണ്ടി സ്വരൂപിച്ചിരുന്ന പണം കുടുംബശ്രീ പ്രവര്‍ത്തകര്‍ സുബൈദയുടെ വളര്‍ത്തുമക്കളെ ഏല്‍പ്പിച്ചത്. 29,450 രൂപയാണ് സുബൈദയുടെ പണമായി കുറിയില്‍ ഉണ്ടായിരുന്നത്. ഇത് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ വളര്‍ത്തുമക്കള്‍ തീരുമാനിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് ചെക്കിപ്പള്ളത്തെ കുടുംബശ്രീയുടെ ഓഫിസില്‍ തുക ഉദുമ എം.എല്‍.എ, കെ. കുഞ്ഞിരാമനെ സുബൈദയുടെ വളര്‍ത്തുമകള്‍ ടി.എച്ച് മുബീനയും, മുബീനയുടെ ഭര്‍ത്താവ് ഇബ്രാഹിം ഖലീലും ചേര്‍ന്ന് കൈമാറി. ചടങ്ങില്‍ വളര്‍ത്തുമകനായ ടി.എച്ച് ഹാരിസ് തൊട്ടി, മക്കളായ ഫാത്തിമത് സഫ, സല്‍മാന്‍ ഫാരിസ്, സി.ഡി.എസ് മെമ്പര്‍ ഷക്കീല, കുടുംബശ്രീ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, ഗാംഗം, ദാമോദരന്‍, ലത്വീഫ് പെരിയ, മോഹനന്‍, പഞ്ചായത്ത് മുന്‍ അംഗം നളിനി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."