HOME
DETAILS

പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി എറണാകുളം ജില്ലാ ഭരണകൂടം

  
backup
May 05 2017 | 19:05 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%8d-2


കാക്കനാട്: ജില്ലയില്‍ പകര്‍ച്ചവ്യാധികളായ ഡിഫ്ത്തീരിയ, മഞ്ഞപ്പിത്തം, ഡങ്കിപ്പനി, എച്ച്1 എന്‍1 തുടങ്ങിയവയുടെ വ്യാപനം തടയാന്‍ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. ജില്ലാ ദുരന്തനിവാരണ സമിതി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ മുഹമ്മദ്.വൈ.സഫീറുള്ള വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഇതിനായി പ്രത്യേകപരിശോധന സമിതിക്കും ഇന്നലെ രൂപം നല്‍കി. പൊലിസ്, റവന്യൂ, ആരോഗ്യം ഭക്ഷ്യ സുരക്ഷ, തദ്ദേശസ്വയംഭരണ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരാണ്പരിശോധന സംഘത്തിലുണ്ടാവുക. കളമശ്ശേരി,തൃക്കാക്കര, ആലുവ മുനിസിപ്പല്‍ പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നത് മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍ പെട്ടതാണ് അടിയന്തിരനടപടികള്‍ക്ക് തുടക്കമായത്. ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം, ഡങ്കുപ്പനി എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിലും കര്‍ശന പരിശോധന വേണമെന്ന ആവശ്യം ശക്തമാണ്.
ഭക്ഷണപാനീയങ്ങളിലൂടെയാണ് മഞ്ഞപ്പിത്തമടക്കമുള്ള രോഗവ്യാപനം ഉണ്ടാവുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. കുടിവെള്ളം, പഴകിയ ഭക്ഷണം, ഹോട്ടലുകളിലെ ശുചിത്വമില്ലായ്മ, ഭക്ഷണശാലകളിലെ പാചക മുറികളിലടക്കം ജോലി ചെയ്യുന്നവരുടെ ആരോഗ്യനില, വൃത്തിഹീനമായ ശുചി മുറികള്‍ ഇവയെല്ലാം രോഗവ്യാപനത്തിന് കാരണമാവുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഭക്ഷണശാലകള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയതെന്ന് കലക്ടര്‍ അറിയിച്ചു.
ജനസാന്ദ്രത ഏറെയുള്ള മുനിസിപ്പല്‍ മേഖലകളിലാണ് പരിശോധനകള്‍ക്ക് ഇന്നു മുതല്‍ തുടക്കമാവുക. ബേക്കറികള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഹെല്‍ത്ത് കാര്‍ഡുകള്‍ ഇല്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഉടമയുടെ ചെലവിലാണ് ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവ അടച്ചുപൂട്ടാനും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സമിതിയുടെ ഏകോപനച്ചുമതല ജില്ലാ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ശ്രീനിവാസന് നല്‍കിയിട്ടുണ്ട്. 2005 ലെ ദുരന്തനിവാരണ ആക്ടിലെ വകുപ്പുകള്‍ അനുസരിച്ചാണ് കുറ്റക്കാരായ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക. ആലുവ മുനിസിപ്പല്‍ പ്രദേശങ്ങളിലെ പരിശോധന സമിതിയില്‍ മാലിപ്പുറം സി.എച്ച്.സിയിലെ ജോസ് അഗസ്റ്റിന്‍, ആലുവ താലൂക്ക് ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് ആന്റണി, ആലുവ നഗരസഭ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ബിനു ജോര്‍ജ്, ഭക്ഷ്യ സുരക്ഷാ ഓഫിസര്‍മാരായ ഷണ്‍മുഖന്‍, വൈശാഖന്‍ എന്നിവര്‍ അംഗങ്ങളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago
No Image

അടച്ചിട്ട് മൂന്നുമാസത്തിന് ശേഷം വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Kerala
  •  2 months ago
No Image

പരീക്ഷയ്ക്ക് മുന്‍പേ എല്‍ഡി ക്ലാര്‍ക്ക് ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലെന്ന് പരാതി; ചോര്‍ന്നിട്ടില്ലെന്ന് പിഎസ്‌സി 

Kerala
  •  2 months ago
No Image

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago
No Image

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  2 months ago
No Image

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 months ago