പ്രളയക്കെടുതി: പിന്നാക്ക വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന വികസനനയം വേണമെന്ന് എം.ഗീതാനന്ദന്
തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ദലിതരും ആദിവാസികളും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടുന്ന പിന്നാക്ക വിഭാഗത്തെ ഉള്‍ക്കൊള്ളുന്ന വികസനയം ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഗോത്രമഹാസഭ കണ്‍വീനര്‍ എം.ഗീതാനന്ദന്. പ്രളയം മൂലം ഏറ്റവും കൂടുതല്‍ ദുരിതം നേരിടുന്നത് പിന്നാക്ക വിഭാഗങ്ങളാണ്. ഏകദേശം 4,500 ഓളം ആദിവാസികള്‍ ഭവനരഹിതരായെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്കു വേണ്ടി പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും ഗീതാനന്ദന് ആവശ്യപ്പെട്ടു.
പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ആദിവാസികളും മത്സ്യത്തൊഴിലാളികളും അവഗണന നേരിടുന്നുണ്ട്. വനമേഖലയിലെ ആദിവാസി ഊരുകളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സന്ദര്‍ശക വിലക്ക് പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയത്തെ തുടര്‍ന്ന് ആദിവാസി, ദലിത് വിഭാഗങ്ങളില്‍പ്പെട്ട നിരവധി വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലകളിലെയും മറ്റും പ്രവേശന നടപടികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ ആദി ജനസഭ സെക്രട്ടറി സി.ജെ തങ്കച്ചന്, ജഗന് നന്ദ, ലക്ഷ്മി സുരേഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."