HOME
DETAILS

ഡല്‍ഹി ഇന്ന് പോളിങ് ബൂത്തിലേക്ക്

  
backup
May 11 2019 | 19:05 PM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%ac%e0%b5%82%e0%b4%a4%e0%b5%8d


ന്യൂഡല്‍ഹി: 2014ലെ തെരഞ്ഞെടുപ്പില്‍ ഏഴില്‍ ഏഴും നേടിയിട്ടുണ്ടെങ്കിലും ത്രികോണ മത്സരമുണ്ടാക്കുന്ന വോട്ട് വിഭജനത്തിലാണ് ഇത്തവണ ഡല്‍ഹിയില്‍ ബി.ജെ.പിയുടെ പ്രതീക്ഷ. 2014ന് ശേഷം ഡല്‍ഹിയിലെ സാഹചര്യങ്ങള്‍ ആകെ മാറി. തൊട്ടുപിന്നാലെ 2015ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി)യുണ്ടാക്കിയ മുന്നേറ്റമാണ് ഇതില്‍ പ്രധാനം. മറ്റൊന്ന് കോണ്‍ഗ്രസ് തിരിച്ചുവരാന്‍ നടത്തുന്ന ശ്രമങ്ങളാണ്. ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്ന ഡല്‍ഹിയില്‍ സുരക്ഷിതമാണ് ബി.ജെ.പിയുടെ നിലയെന്ന് പറയാനാവില്ല. ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യം ചേരുകയാണെങ്കില്‍ ഏഴു സീറ്റും നഷ്ടപ്പെടുമെന്നായിരുന്നു ബി.ജെ.പി നേതാക്കള്‍ ഉറപ്പിച്ചിരുന്നത്. സഖ്യമുണ്ടായില്ല. അതിനാല്‍ ബി.ജെ.പിക്ക് പ്രതീക്ഷയുണ്ട്. എന്നാല്‍ ഡല്‍ഹിയിലെ അന്തരീക്ഷം മാത്രമല്ല ആം ആദ്മി പാര്‍ട്ടി നടത്തുന്ന ശക്തമായ പ്രചാരണവും കടുത്ത ചൂടുപകരുന്നുണ്ട് ബി.ജെ.പിക്ക്.


2014ലെ തെരഞ്ഞെടുപ്പില്‍ ആറു മണ്ഡലങ്ങളിലും ബി.ജെ.പിക്ക് 45 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിച്ചു. ബാക്കിയുള്ള ചാന്ദ്‌നി ചൗക്കില്‍ 44.58 ശതമാനമുണ്ട്. ആം ആദ്മി പാര്‍ട്ടിക്ക് 30 ശതമാനത്തിന് തൊട്ടുതാഴെയും മുകളിലുമായി എല്ലാ മണ്ഡലങ്ങളിലും വോട്ട് ലഭിച്ചു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച 18.50 ശതമാനമാണ് ഏറ്റവും വലുത്. ഏറ്റവും കുറവ് സൗത്ത് ഡല്‍ഹിയില്‍, 11.35 ശതമാനം. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ 11.61 ശതമാനമേയുള്ളൂ. കപില്‍ സിബലിന്റെ മണ്ഡലമായിരുന്ന ചാന്ദ്‌നി ചൗക്കില്‍ 17.94 ശതമാനം മാത്രം. എന്നാല്‍ ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രം ഡല്‍ഹി രാഷ്ട്രീയത്തെ ഇപ്പോള്‍ വിലയിരുത്താന്‍ കഴിയില്ല.


2014ന് ശേഷമാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ഭരണം പിടിച്ചത്. 70 അംഗ സഭയില്‍ ബി.ജെ.പി എം.എല്‍.എമാരുടെ എണ്ണം നാലായി ചുരുങ്ങി. മോദി തരംഗം 2014ന് ശേഷം കണ്ടിട്ടില്ല.
2014ല്‍ 46 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട്‌വിഹിതം. ആം ആദ്മി പാര്‍ട്ടി 33 ശതമാനം. കോണ്‍ഗ്രസ് 15 ശതമാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വോട്ട് വിഹിതം 54.3 ശതമാനമായി ഉയരുകയും ബി.ജെ.പിയുടേത് 32.3 ശതമാനമായി താഴുകയും ചെയ്തു. കോണ്‍ഗ്രസ് 9.7 ശതമാനമായി ചുരുങ്ങി. രാഘവ് ചന്ദ, അതിഷി തുടങ്ങിയ വെല്ലുവിളി ഉയര്‍ത്താന്‍ ശേഷിയുള്ള സ്ഥാനാര്‍ഥികളുമായാണ് ആം ആദ്മി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, അജയ് മാക്കന്‍, മഹാബല്‍ മിശ്ര, ജെ.പി അഗര്‍വാള്‍ തുടങ്ങിയ പ്രമുഖര്‍ കോണ്‍ഗ്രസിനുമുണ്ട്. മനോജ് തിവാരി, മീനാക്ഷി ലേഖി, കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ തുടങ്ങിയവരാണ് ബി.ജെ.പിയിലെ പ്രമുഖര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago