പൂച്ചാക്കല്‍ പഴയപാലം പുനര്‍നിര്‍മാണം തുടങ്ങി
പൂച്ചാക്കല്‍:രണ്ടു ദിവസമായി തടസപ്പെട്ട പൂച്ചാക്കല്‍ പഴയപാലം പുനര്‍നിര്‍മാണം വീണ്ടും തുടങ്ങി.
പാലം നിര്‍മാണ രീതി അശാസ്ത്രീയമെന്നും മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയെന്നും ആരോപിച്ച് പഞ്ചായത്ത് അംഗം എന്‍.പി.പ്രദീപിന്റെ നേതൃത്വത്തില്‍ നിര്‍മാണം തടസപ്പെടുത്തിയിരുന്നു.ഇന്നലെ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പാലം നിര്‍മാണ സ്ഥലത്തെത്തി എല്ലാവരുമായി ചര്‍ച്ചകള്‍ നടത്തി.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അകാരണമായി പാലം നിര്‍മാണം തടസപ്പെടുത്തെന്ന് ആരോപിച്ച് സി.പി.എം പ്രവര്‍ത്തകരും എത്തിയതോടെ തര്‍ക്കമായി.തര്‍ക്കത്തിനൊടുവില്‍ നിര്‍മാണം തുടങ്ങാന്‍ അധികൃതര്‍ തീരുമാനിച്ച് കരാറുകാര്‍ക്ക് നിര്‍ദേശം നല്കി.
തന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച് മന്ത്രി ജി.സുധാകരന് നിവേദനം നല്‍കുമെന്ന് പ്രദീപ് പറഞ്ഞു.അതേസമയം പാലംനിര്‍മാണം ജനശ്രീ ഓഫിസില്‍ ചര്‍ച്ച വിളിച്ചില്ലെന്നും അത് സംബന്ധിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."