കര്‍ഷക കോണ്‍ഗ്രസ് സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ 8ന്
ആലപ്പുഴ: കാര്‍ഷികമേഖലയോടുള്ള കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് കര്‍ഷ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് മുന്നോടിയായി തിങ്കളാഴ്ച സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10നു തിരുവനന്തപുരം വിജെടി ഹാളില്‍ നടക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍, കെ. മുരളീധരന്‍ എംഎല്‍എ എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തും.
ജില്ലാ തല അംഗത്വവിതരണോദ്ഘാടനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി നിര്‍വഹിക്കും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, ടി. ശരത്ചന്ദ്രപ്രസാദ്, കരകുളം കൃഷ്ണപിള്ള, എംഎല്‍എമാരായ എം. വിന്‍സെന്റ് ശബരിനാഥ് തുടങ്ങിയവര്‍ സംസാരിക്കും.
പ്രക്ഷോഭഭാഗമായി ജില്ലാ അടിസ്ഥാനത്തിലും ബ്ലോക്ക് അടിസ്ഥാനത്തിലും ചിങ്ങം ഒന്നിന് ആയിരം മണ്ഡലങ്ങളിലും കര്‍ഷക കോണ്‍ഗ്രസ് സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി, എം.എസ്. അനില്‍, ജോസഫ് ചെറുപറമ്പന്‍, ജോര്‍ജ് കാരാച്ചിറ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."