HOME
DETAILS
MAL
ഇന്ധനവില വര്‍ധന: 17ന് എല്‍.ഡി.എഫ് സായാഹ്ന ധര്‍ണ
backup
September 04 2018 | 21:09 PM
തിരുവനന്തപുരം: ഇന്ധനവില വര്‍ധനക്കെതിരേ ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എല്‍.ഡി.എഫ്. സായാഹ്ന ധര്‍ണ സംഘടിപ്പിക്കുന്നു. 17ന് മണ്ഡലാടിസ്ഥാനത്തിലാണ് ധര്‍ണയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് അറിയിച്ചു.
ഇന്ധനവില വര്‍ധന രാജ്യത്ത് ഉണ്ടാക്കുന്നത് അതിരൂക്ഷമായ പ്രതിസന്ധിയാണ്. രാജ്യമെങ്ങും അതിശക്തമായ സമരങ്ങളാണ് നടന്നുവരുന്നത്. പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകരുന്നതിലൂടെ മാത്രമേ ഇത്തരം നയങ്ങള്‍ തിരുത്തിക്കാനും ജനവിരുദ്ധത തുടരുന്ന കേന്ദ്ര സര്‍ക്കാരിനെ താഴെയിറക്കാനും കഴിയൂ. ഈ സാഹചര്യത്തിലാണ് കേരളത്തിലും പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."