ഒരു വര്‍ഷത്തോളമായി ശമ്പളം മുടങ്ങിയ 500ഓളം ഇന്ത്യക്കാര്‍ മടങ്ങി
ജിദ്ദ: ഒരു വര്‍ഷത്തോളമായി ശമ്പളം മുടങ്ങി പ്രതിസന്ധിയിലായ ജെ ആന്‍ഡ് പി കമ്പനിയുടെ റിയാദിലെയും അല്‍ഖര്‍ജിലെയും മൂന്ന് ക്യാംപുകളില്‍ നിന്നായി 500ഓളം ഇന്ത്യന്‍ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. അതേസമയം, എല്ലാവര്ക്കും ഇന്ത്യന്‍ എംബസിയാണ് വിമാന ടിക്കറ്റ് നല്‍കിയത്. സഊദി തൊഴില്‍ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ വളണ്ടിയര്‍മാരും കൈകോര്‍ത്ത് നടത്തിയ പ്രയത്നത്തിന്റെ ഫലമായാണ് നാല് മാസത്തിനിടെ ഇത്രയേറെ തൊഴിലാളികളെ നാട്ടിലേക്കയക്കാനായത്. ശമ്പള കുടിശികയും സേവനാനന്തര ആനുകൂല്യവും അടക്കമുള്ളവ ലഭിക്കുന്നതിനുവേണ്ടി തൊഴില്‍ മന്ത്രാലയം ചുമതലപ്പെടുത്തിയ അഭിഭാഷകര്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി ഒപ്പിട്ട് നല്‍കിയാണ് തൊഴിലാളികളെല്ലാം മടങ്ങിയിരിക്കുന്നത്. തൊഴില്‍ കോടതിയുടെ പരിഗണനയിലുള്ള കേസില്‍ തീര്‍പ്പായാല്‍ സ്വന്തം നാടുകളിലേക്ക് ശമ്പളവും ആനുകൂല്യവും അയച്ചുകിട്ടും. അതിനുവേണ്ടിയുള്ള സംവിധാനമാണ് മന്ത്രാലയവും എംബസിയും ചേര്ന്നൊരുക്കിയിട്ടുള്ളത്. മടങ്ങിയ തൊഴിലാളികള്‍ക്ക് മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം ജെ ആന്‍ഡ് പി കമ്പനിയധികൃതര്‍ 2,000 റിയാല്‍ വീതം ഇടക്കാല ആശ്വാസമായി നല്‍കുകയും ചെയ്തു. ഇവരില്‍ 25ഓളം തൊഴിലാളികള്‍ തീര്‍ത്തും അവശനിലയിലും രോഗബാധിതരുമായിരുന്നു. അവര്‍ക്ക് അതനുസരിച്ചുള്ള സൗകര്യങ്ങളും പരിചരണവും നല്‍കിയാണ് നാട്ടില്‍ പോകാന്‍ വഴിയൊഴുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."