HOME
DETAILS
MAL
വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് ലളിതമാക്കും
backup
September 24 2020 | 03:09 AM
തിരുവനന്തപുരം: വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്ന പ്രക്രിയ ലളിതവും കാര്യക്ഷമവുമാക്കാന്‍ 2019ലെ കേരള സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ആക്ട് ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഏഴു പ്രവൃത്തിദിവസത്തിനകം എല്ലാ ലൈസന്‍സുകളും അനുവദിക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. സംരംഭകര്‍ നടപടിക്രമങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കിയാല്‍ മതി. ഇതുസംബന്ധിച്ച കരടു ബില്‍ മന്ത്രിസഭ അംഗീകരിച്ചു.
കേരള സമുദ്ര മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും ശാസ്ത്രീയ പരിപാലനത്തിനും ശക്തമായ നടപടി സ്വീകരിക്കുന്നതിന് കേരള സമുദ്ര മത്സ്യനിയന്ത്രണ നിയമത്തില്‍ (1980) ഭേദഗതി വരുത്താന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.
കേരള ഫോക്‌ലോര്‍ അക്കാദമിയില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷനിലെ 39 സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ധനവകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."