സ്വപ്‌ന സാഫല്യമായി അജ്മലിനു വീടൊരുങ്ങുന്നു
കൂത്തുപറമ്പ: മുഹമ്മദ് അജ്മലിനും കുടുംബത്തിനും വീടെന്ന സ്വപ്‌നം ഇനി െൈകയത്തും ദൂരത്ത്. വേങ്ങാട് ഊര്‍പ്പള്ളിയിലെ മുഹമ്മദ് അജ്മല്‍ 2015ല്‍ ലോസ് ആഞ്ചലസില്‍ നടന്ന സ്‌പെഷല്‍ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ്. ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹാന്‍ഡ്‌ബോള്‍ ടീം ക്യാപ്റ്റനായിരുന്നു അജ്മല്‍. അജ്മലിനും കുടുംബത്തിനും സ്വസ്ഥമായി കിടന്നുറങ്ങാനൊരു വീടില്ലെന്നുള്ള കാര്യം നാടിന്റെ നൊമ്പരമായിരുന്നു. ഒടുവില്‍ സുമനസുകളുടെ കൂട്ടായ്മയില്‍ സ്വപ്‌ന വീടിന്റെ നിര്‍മാണ പ്രവൃത്തി തുടങ്ങുകയാണ്.
വേങ്ങാട് ഇ.കെ നായനാര്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂനിറ്റാണ് സ്‌നേഹവീട് പദ്ധതിയിലുള്‍പ്പെടുത്തി അജ്മലിന് വീടു നിര്‍മിക്കുന്നത്.അജ്മലും സഹോദരി ആബിദയും ജന്മനാ ശാരീരിക മാനസിക വെല്ലുവിളി നേരിട്ട ഭിന്നശേഷിക്കാരായിരുന്നു. പിതാവ് മരണപ്പെടുന്ന സമയത്ത് ഇവര്‍ക്കാകെ ഉണ്ടായിരുന്നത് അഞ്ചരക്കണ്ടി വെണ്‍മണലില്‍ മൂന്നു സെന്റ് സ്ഥലവും അതില്‍ ചെറിയൊരും കൂരയും മാത്രം. അജ്മലിന്റെ മൂത്ത സഹോദരന്‍ അബ്ദുല്‍ ജുനൈദ് ബംഗളൂരുവില്‍ കൂലിവേല ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ഉപജീവന മാര്‍ഗം.ഇതിനിടെ വെണ്‍മണലിലെ കിടപ്പാടം വിറ്റുകിട്ടിയ പണം കൊണ്ട് അജ്മലിന്റെ ഉമ്മ ആയിഷ ഊര്‍പ്പള്ളിയില്‍ വാങ്ങിയ നാലു സെന്റ് സ്ഥലത്താണ് ഇപ്പോള്‍ ഇവര്‍ക്കായുള്ള സ്വപ്‌ന വീട് ഉയരുന്നത്. തറ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കൊപ്പം പ്രവൃത്തിയില്‍ അജ്മലും വീട്ടുകാരും സഹായത്തിനുണ്ട്. വീടിന്റെ മറ്റ് നിര്‍മാണ പ്രവൃത്തികള്‍ ശ്രമദാനമായി ഏറ്റെടുക്കാന്‍ പലരും മുന്നോട്ടുവന്നിട്ടുണ്ട്. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയോടെ വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത ചെയര്‍മാനായും പി ബാലന്‍ രക്ഷാധികാരിയായും സഹായ സമിതിയും രൂപീകരിച്ചിട്ടുണ്ട്. അഞ്ചുമാസം കൊണ്ട് വീടു നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."