HOME
DETAILS
MAL
സാലറി കട്ട്: ഉപാധിവച്ച് സി.പി.ഐ അനുകൂല സംഘടന
backup
September 24 2020 | 03:09 AM
തിരുവനന്തപുരം: സാലറി കട്ടില് ഉപാധിവച്ച് സി.പി.ഐയുടെ സര്‍വിസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍. നേരത്തെ പിടിച്ച ഒരുമാസത്തെ ശമ്പളം ഒക്ടോബറില്‍ തന്നെ നല്‍കണം, പി.എഫ്, വായ്പാ തിരിച്ചടവ്, അഡ്വാന്‍സ് എന്നിവ അഞ്ചുമാസത്തേക്ക് ഒഴിവാക്കണം തുടങ്ങിയ നിബന്ധനകള്‍ പാലിക്കാമെങ്കില്‍ അടുത്ത അഞ്ചുമാസം ശമ്പളം പിടിക്കാമെന്നാണ് ജോയിന്റ് കൗണ്‍സില്‍ അറിയിച്ചത്.
ഇന്നലെ വൈകുന്നേരത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്ന് കഴിഞ്ഞദിവസം നടന്ന സര്‍വിസ് സംഘടനകളുടെ യോഗത്തില്‍ ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. നിര്‍ബന്ധിച്ച് ശമ്പളം പിടിക്കരുതെന്ന് എന്‍.ജി.ഒ അസോസിയേഷനും ഇന്നലെ ധനമന്ത്രിയോട് ആവശ്യപ്പെട്ടു.
നിര്‍ബന്ധിച്ച് ശമ്പളം പിടിച്ചാല്‍ പണിമുടക്കുമെന്നും എന്‍.ജി.ഒ അസോസിയേഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."