എസ്.എസ്.എല്‍.സി: ജില്ലയില്‍ 98.019% വിജയം
ആലപ്പുഴ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ പരീക്ഷയെഴുതിയ 25091 കുട്ടികളില്‍ 24594 പേര്‍ ഉപരിപഠനത്തിനുള്ള യോഗ്യത നേടി.ഇതില്‍ 934 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി.98.019 ആണ് ജില്ലയുടെ വിജയശതമാനം.90 സ്‌കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി.100 ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകള്‍ ഏറ്റവുമധികം മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്.ഇവിടെ 35 സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു.ഏറ്റവുമധികം വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയതും മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്.8091 വിദ്യാര്‍ഥികള്‍ ഇവിടെ പരീക്ഷയെഴുതി.7965 പേര്‍ വിജയിച്ചു.വിജയശതമാനം 98.44.ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണെങ്കിലും കൂടുതല്‍ വിജയശതമാനം നേടിയത് ഇവിടെയാണ്.2341 പേര്‍ പരീക്ഷയെഴുതിയതില്‍ 2323 പേരും വിജയിച്ചു.വിജയശതമാനം 99.23 ആണ്.വിജയശതമാനത്തില്‍ മൂന്നാം സ്ഥാനത്ത് ആലപ്പുഴ വിദ്യാഭ്യാസ ജില്ലയാണ്.ആലപ്പുഴ 98.19 ആണ് വിജയശതമാനം.8091 പേര്‍ പരീക്ഷയെഴുതിയതില്‍ 7965 പേര്‍ വിജയിച്ചു.ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയാണ് പിന്നില്‍ വിജയശതമാനം 97.2 ആണ്.7495 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 7272 പേര്‍ വിജയിച്ചു.
എ പ്ലസുകാര്‍ ഏറ്റവും കൂടുതല്‍ മാവേലിക്കരയിലാണ്.392 പേര്‍ ഇവിടെ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി.തൊട്ടുപിന്നില്‍ ആലപ്പുഴയാണ്.258 പേര്‍ ഇവിടെ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.ചേര്‍ത്തലയില്‍ 214 കുട്ടികളും കുട്ടനാട്ടില്‍ 70 കുട്ടികളും എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി.
നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകള്‍, ആകെ കുട്ടികള്‍, ഫുള്‍ എ പ്ലസ്
ചേര്‍ത്തല വിദ്യാഭ്യാസ ജില്ല
ജി.ആര്‍.എഫ്.ടി.എച്ച് ആന്റ് വി.എച്ച്.എസ്.എസ് അര്‍ത്തുങ്കല്‍(10), സെന്റ് ജോര്‍ജ് എച്ച്.എസ് തങ്കി(106. ഫുള്‍ എ പ്ലസ് ഒന്ന്), ഗവ. ടി.വി.എച്ച്.എസ്.എസ് ചാരമംഗലം(162, ഫുള്‍ എ പ്ലസ് നാല്), എ.ബി.ബി.എച്ച്.എസ്.എസ്(232, ഫുള്‍ എ പ്ലസ് 11), സെന്റ് മേരീസ് ഗേള്‍സ് എച്ച്.എസ്.എസ് ചേര്‍ത്തല(368, ഫുള്‍ എ പ്ലസ് 25), എസ്.സി.യു ഗവ. വി.എച്ച്.എസ്.എസ് പട്ടണക്കാട്(224, ഫുള്‍ എ പ്ലസ് മൂന്ന്), ഗവ. എച്ച്.എസ് തേവര്‍പട്ട(36, ഫുള്‍ എ പ്ലസ് ഒന്ന്), സെന്റ് തേരേസാസ് എച്ച്.എസ് മണപ്പുറം(129, ഫുള്‍ എ പ്ലസ് മൂന്ന്), ഗവ. എച്ച്.എസ്.എസ് ചന്തിരൂര്‍(99), ഹോളി ഫാമിലി എച്ച്.എസ്.എസ് മുട്ടം(287, ഫുള്‍ എ പ്ലസ് 17), വി.ആര്‍.വി.എം ഗവ. എച്ച്.എസ്.എസ് വയലാര്‍(98, ഫുള്‍ എ പ്ലസ് ആറ്).
ആലപ്പുഴ വിദ്യാഭ്യാസ ജില്ല
എസ്.ഡി.വി.ജി.എച്ച്.എസ്.എസ്(183, ഫുള്‍ എ പ്ലസ് ഏഴ്), സെന്റ് മേരീസ് എച്ച്.എസ്, വട്ടയാല്‍(117), സെന്റ് ജോസഫ് ജി.എച്ച്.എസ്.എസ്(404,ഫുള്‍ എ പ്ലസ് 31), ഗവ. മുഹമ്മദന്‍സ് ബോയ്‌സ് എച്ച്.എസ്.എസ്(33), ഗവ. ജി.എച്ച്.എസ്.എസ്(82, ഫുള്‍ എ പ്ലസ് ഒന്ന്), സെന്റ് ആന്റണീസ് ജി.എച്ച്.എസ്(177, ഫുള്‍ എ പ്ലസ് അഞ്ച്), കാര്‍മല്‍ അക്കാഡമി എച്ച്.എസ്.എസ്(113, ഫുള്‍ എ പ്ലസ് 10), കെ.കെ.കെ.പി.എം.ജി.എച്ച് എസ് അമ്പലപ്പുഴ(87), ഗവ. ജി.എച്ച്.എസ്.എസ് ആര്യാട്(67), സി.കെ.എച്ച്.എസ് ചേപ്പാട്(109, ഫുള്‍ എ പ്ലസ് ഒന്ന്), ഗവ. ബി.എച്ച്.എസ്.എസ് ഹരിപ്പാട്(82, ഫുള്‍ എ പ്ലസ് ആറ്), എസ്.എന്‍.ഡി.പി.എച്ച് എസ് മഹാദേവികാട്(53, ഫുള്‍ എ പ്ലസ് രണ്ട്), എന്‍.എസ് എസ്.എച്ച്.എസ്.എസ് കരുവാറ്റ(221, ഫുള്‍ എ പ്ലസ് മൂന്ന്), കെ.വി സംസ്‌കൃത എച്ച്.എസ്.എസ് മുതുകുളം(54), കെ.കെ.കെ.വി.എം എച്ച്.എസ് പോത്തപ്പള്ളി(125, ഫുള്‍ എ പ്ലസ് നാല്), എം.ഐ.എച്ച്.എസ് പൂങ്കാവ്(288, ഫുള്‍ എ പ്ലസ് 26), എന്‍.എസ്.എസ്.ജി.എച്ച്.എസ് കരുവാറ്റ(55, ഫുള്‍ എ പ്ലസ് ഒന്ന്), ഗവ. എച്ച്.എസ്.എസ് വലിയഴീക്കല്‍(62, ഫുള്‍ എ പ്ലസ് മൂന്ന്), എം.ആര്‍.എസ് പുന്നപ്ര 34,ഫുള്‍ എ പ്ലസ് ഒന്ന്), ഗവ. ഹൈസ്‌കൂള്‍ നാലുചിറ(80, ഫുള്‍ എ പ്ലസ് അഞ്ച്).
മാവേലിക്കര വിദ്യാഭ്യാസ ജില്ല
ഗവ. എച്ച്.എസ്.എസ് ആല(16), സി.എം.എസ്.എച്ച്.എസ് കറ്റാലം(59), എന്‍.എസ്.എസ്.എച്ച്.എസ് കുറത്തികാട്(99, ഫുള്‍ എ പ്ലസ് ആറ്), ഗവ. ബോയ്‌സ് എച്ച്.എസ്(13), സെന്റ് ആന്‍സ് ജി.എച്ച്.എസ്.എസ് ചെങ്ങന്നൂര്‍(211, ഫുള്‍ എ പ്ലസ് 14), ഡി.ബി.എച്ച്.എസ് ചെറിയനാട്(129, ഫുള്‍ എ പ്ലസ് ഏഴ്), ഹൈസ്‌കൂള്‍ ചെട്ടികുളങ്ങര(166, ഫുള്‍ എ പ്ലസ് 12), എന്‍.എസ്.എസ്.എച്ച്.എസ് ഇടനാട്(13), എസ്.കെ.ബി.എച്ച്.എസ് കുട്ടമ്പേരൂര്‍(81, ഫുള്‍ എ പ്ലസ് മൂന്ന്), എസ്.എന്‍.ഡി.പി സംസ്‌കൃത എച്ച്.എസ് വള്ളികുന്നം(53, ഫുള്‍ എ പ്ലസ് മൂന്ന്), ഗവ. എച്ച്.എസ്.എസ് കുന്നം(15), ഗവ. വി.എച്ച്.എസ്.എസ് ഇറവന്‍കര(10), ഗവ. എച്ച്.എസ്.എസ് ബുധനൂര്‍(37, ഫുള്‍ എ പ്ലസ് ഒന്ന്), ഗവ. വി.എച്ച്.എസ് എസ് മാവേലിക്കര(11), ഗവ. ഗേള്‍സ് എച്ച്.എസ്.എസ് മാവേലിക്കര(150, ഫുള്‍ എ പ്ലസ് 21), ബിഷപ്മൂര്‍ ഇ.എം.എച്ച്.എസ്.എസ് മാവേലിക്കര(40), ഗവ. വി.എച്ച്.എസ്.എസ് മുളക്കുഴ(45), ജെ.എം.എച്ച്.എസ് കോടുകുളഞ്ഞി(65), ഗവ. എച്ച്.എസ് പയ്യനല്ലൂര്‍(32, ഫുള്‍ എ പ്ലസ് മൂന്ന്), എം.എസ്.എസ്.എച്ച്.എസ് തഴക്കര(77,ഫുള്‍ എ പ്ലസ് അഞ്ച്), ഗവ.ഗേള്‍സ് എച്ച്.എസ്.എസ്(71, ഫുള്‍ എ പ്ലസ് രണ്ട്), ഹൈസ്‌കൂള്‍ കോയിപ്പള്ളി കാരാണ്‍മ(51, ഫുള്‍ എ പ്ലസ് മൂന്ന്), എന്‍.എസ്.എസ്.എച്ച്.എസ് പുള്ളിക്കണക്ക്(62), കാപ്റ്റന്‍ എന്‍.പി.പി.എം വി.എച്ച്.എസ്.എസ് കട്ടച്ചിറ(52, ഫുള്‍ എ പ്ലസ് അഞ്ച്), എച്ച്.എസ് ഇടപ്പോണ്‍, ഐരാണിക്കുടി(22), എല്‍.എം.എച്ച് എസ് വെണ്മണി(21), ഗവ. എച്ച്.എസ്.എസ് അങ്ങാടിക്കല്‍ സൗത്ത്(27), ഗവ, എച്ച് .എസ് പുലിയൂര്‍(22), ഗവ. എച്ച്.എസ്.എസ് തിരുവന്‍വണ്ടൂര്‍(28), വി.എച്ച്.എസ്.എസ് കല്ലിശേരി(17), ശ്രീഭുവനേശ്വരി എച്ച്.എസ്.എസ് മാന്നാര്‍(59, ഫുള്‍ എ പ്ലസ് നാല്), എബനേസര്‍ ഇ.എം.എച്ച്.എസ്, കല്ലിശേരി(35,ഫുള്‍ എ പ്ലസ് രണ്ട്), കിറ്റ് ഇംഗ്ലീഷ് എച്ച്.എസ് കരീലകുളങ്ങര(42, ഫുള്‍ എ പ്ലസ് മൂന്ന്), എസ്.എന്‍ ട്രസ്റ്റ് എച്ച്.എസ്.എസ് ചെറിയനാട്(61, ഫുള്‍ എ പ്ലസ് ഒന്ന്), ഗവ. മുഹമ്മദന്‍സ് എച്ച്.എസ് കൊല്ലകടവ്(37).
കുട്ടനാട് വിദ്യാഭ്യാസ ജില്ല
കെ.കെ കുമാരപിള്ള സ്മാരക ഗവ. എച്ച്.എസ് കരുമാടി(74, ഫുള്‍ എ പ്ലസ് ഏഴ്), ബി.ബി.എം.എച്ച്.എസ് വൈശ്യംഭാഗം(60, ഫുള്‍ എ പ്ലസ് മൂന്ന്), സെന്റ് മേരീസ് എച്ച്.എസ്.എസ് ചമ്പക്കുളം(206, ഫുള്‍ എ പ്ലസ് 10), എസ്.എന്‍.ഡി.പി.എച്ച്.എസ് (79), ദേവമാതാ എച്ച്.എസ് ചേന്നങ്കരി(30, ഫുള്‍ എ പ്ലസ് രണ്ട്), ഡി.വി.എച്ച്.എസ് കണ്ടങ്കരി(18), എന്‍.എസ്.എസ്.എച്ച്.എസ് കാവാലം(59), എ ജെ ജോണ്‍ മെമ്മോറിയല്‍ എച്ച്.എസ് കൈനടി(82, ഫുള്‍ എ പ്ലസ് നാല്), എ.ടി ഗവ. വി.എച്ച് .എസ്.എസ് മങ്കൊമ്പ്(25), ഗവ. എച്ച്.എസ് തെക്കേക്കര(16), സെന്റ് ജോസഫ് എച്ച്.എസ്.എസ് പുളിങ്കുന്ന്(212, ഫുള്‍ എ പ്ലസ് ആറ്), ഹോളിഫാമിലി ഗേള്‍സ് എച്ച്.എസ് കൈനകരി(65, ഫുള്‍ എ പ്ലസ് ഒന്ന്), എന്‍.എസ്.എച്ച്.എസ്.എസ് നെടുമുടി(109, ഫുള്‍ എ പ്ലസ് അഞ്ച്), ജി.എച്ച്.എസ് കുപ്പപ്പുറം(18), സെന്റ് അലോഷ്യസ് എച്ച്.എസ്.എസ് എടത്വാ(112, ഫുള്‍ എ പ്ലസ് അഞ്ച്), എം.ടി എസ് .എച്ച് .എസ് ഫോര്‍ ഗേള്‍സ് ആനപ്രമ്പല്‍(23, ഫുള്‍ എ പ്ലസ് ഒന്ന്), എന്‍.എസ്.എസ്.എച്ച്.എസ്.എസ് രാമങ്കരി(22), ഗവ. എച്ച്.എസ് കൊടുപ്പുന്ന(24), ഗവ. എച്ച്.എസ്.എസ് കിടങ്ങറ(56), എന്‍.എസ്.എസ്.എച്ച്.എസ് വെളിയനാട്(23, ഫുള്‍ എ പ്ലസ് ഒന്ന്), സി .എം.എസ്.എച്ച്.എസ് തലവടി(17), ടി.എം.ടി.എച്ച്.എസ് തലവടി(21, ഫുള്‍ എ പ്ലസ് രണ്ട്), സെന്റ്‌തോമസ് ഇ.എം.എച്ച്.എസ്.എസ് നീരേറ്റുപുറം(51, ഫുള്‍ എ പ്ലസ് അഞ്ച്), സെന്റ്‌മേരീസ് ഗേള്‍സ് എച്ച്.എസ് എടത്വാ(83, ഫുള്‍ എ പ്ലസ് രണ്ട്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."