HOME
DETAILS
MAL
535 പഞ്ചായത്തുകളിലും 41 നഗരസഭകളിലും പൊതു ശ്മശാനമില്ല
backup
May 05 2017 | 20:05 PM
തിരുവനന്തപുരം: സംസ്ഥാനത്ത് 535 ഗ്രാമ പഞ്ചായത്തുകളിലും 41 നഗരസഭകളിലും പൊതു ശ്മശാനം നിലവിലില്ലന്ന് മന്ത്രി കെ.ടി.ജലീല്‍. എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പൊതു ശ്മശാനം അനുവദിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ധനസഹായം അനുവദിച്ചുവരുന്നുണ്ട്. എന്നാല്‍ സ്ഥല ലഭ്യത, പരിസരവാസികളുടെ എതിര്‍പ്പ് എന്നിവ തടസമാണ്.
സ്ഥലം ലഭ്യമായ സ്ഥലങ്ങളില്‍ നിര്‍മാണത്തിനുള്ള നടപടി സ്വീകരിച്ചു വരുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."