ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി
തുറവൂര്‍: ദേശീയപാതയോരത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതുടങ്ങി. ദേശിയപാത അതോറിറ്റി പട്ടണക്കാട് സെക്ഷന്‍ ഓഫിസിന്റെ മേല്‍നോട്ടത്തിലാണ് ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെ ഒഴിപ്പിക്കുന്നത്. കൈയേറിയ വ പൊളിച്ചുനീക്കണമെന്ന് ദേശീയ പാത അതോറിറ്റി കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
കൂടാതെ ദിനപത്രങ്ങളിലും മറ്റും പരസ്യപ്പെടുത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പേ കൈയേറിയവര്‍ അധികവും അവ പൊളിച്ച നീക്കിയിരുന്നു. സ്വയം ഒഴിയാതിരുന്നിടത്താണ് ഉദ്യോഗസ്ഥര്‍ ജെ.സി.ബിയുമായെത്തി ഒഴിപ്പിച്ചത്. തങ്കിക്കവലയില്‍ നിന്ന് ആരംഭിച്ച ഒഴിപ്പിക്കല്‍ ചന്തിരൂര്‍ വരെയെത്തി.
തുറവൂര്‍ മഹാക്ഷേത്രത്തിന് സമീപത്ത് കൈയേറി സ്ഥാപിച്ചിരുന്ന പെട്ടിക്കടകള്‍ പൂര്‍ണ്ണമായും പൊളിച്ചുനീക്കി. ഡ്രൈവേഴ്‌സ് സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും ഷെഡുകള്‍ പൊളിച്ചുനീക്കാത്തതില്‍ നാട്ടുകാര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. ദേശീയ പാതയുടെ ഇരുഭാഗത്തും സ്ഥാപിച്ചിരുന്ന ബോര്‍ഡുകളുമെല്ലാം പിഴുതുമാറ്റിയിട്ടുണ്ട്. ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുമെന്നും കൈയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പട്ടണക്കാട് അസിസ്റ്റന്റ് എന്‍ജിനീയര്‍ ബി.സോണിയ പറഞ്ഞു. കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ യാതൊരു പക്ഷപാതവും കാണിച്ചിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.
കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചെങ്കിലും ഒരു മാസം കഴിയുമ്പോള്‍ ഒഴിപ്പിച്ചിടത്തുതന്നെ വീണ്ടും കൈയേറ്റക്കാര്‍ പെട്ടിക്കടകള്‍ സ്ഥാപിക്കുന്ന രീതിയാണ് മുന്‍ വര്‍ഷങ്ങളിലെ പോലെ കണ്ടുവരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."