HOME
DETAILS
MAL
ഓണ്‍ലൈന്‍ പഠനം; സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിലക്ക്
backup
September 24 2020 | 03:09 AM
കൊണ്ടോട്ടി: സ്‌കൂള്‍ ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണകളും ടാബ്‌ലെറ്റുകളും വാങ്ങി നല്‍കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിലക്ക്.
വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്ത സ്മാര്‍ട്ട് ഫോണുകളിലും ടാബിലും ദുരുപയോഗവും ക്രമക്കേടും വ്യാപകമായി കണ്ടെത്തിയതോടെയാണ് ഇവയുടെ വിതരണം വിലക്കിട്ടത്.
ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷന്‍, കംപ്യൂട്ടര്‍, ലാപ്‌ടോപ്പ് എന്നിവ മാത്രമാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ജൂണ്‍ മുതല്‍ ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ടാബും സ്മാര്‍ട്ട് ഫോണുകളും വിദ്യാര്‍ഥികള്‍ക്കു വാങ്ങി നല്‍കാനാണ് മിക്ക തദ്ദേശ സ്ഥാപനങ്ങളും ശ്രമിച്ചത്.
എന്നാല്‍ ടാബും ഫോണും ഒരു വിദ്യാര്‍ഥിയിലായി ഒതുങ്ങിയതും വ്യാപകമായി ദുരുപയോഗം വന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ടാബും സ്മാര്‍ട്ട് ഫോണും ഓണ്‍ലൈന്‍ പഠനത്തിന് വാങ്ങി നല്‍കാന്‍ ഫണ്ട് വിനിയോഗിക്കരുതെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചത്.
കൊവിഡ് കാല പഠനം: വിദഗ്ധസമിതി റിപ്പോര്‍ട്ട് ഈയാഴ്ച
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് കാല പഠനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള വിദഗ്ധസമിതി റിപ്പോര്‍ട്ട് ഈയാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതിനായി എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ രണ്ടാംഘട്ട യോഗം നാളെ നടക്കും. എസ്.സി.ഇ.ആര്‍.ടി ഓഫിസില്‍ നടക്കുന്ന യോഗത്തില്‍ റിപ്പോര്‍ട്ടിന്റെ കരട് രൂപമാകും.
വിദ്യാഭ്യാസ വിദഗ്ധരടങ്ങിയ എട്ടംഗ സമിതി രൂപീകരിച്ച് എസ്.സി.ഇ.ആര്‍.ടി ഡയരക്ടര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഡോ. എ.പി കുട്ടികൃഷ്ണന്‍, കെ. അന്‍വര്‍ സാദത്ത്, സി. രാമകൃഷ്ണന്‍, കെ.സി ഹരികൃഷ്ണന്‍, സി. പ്രദീപ്, എന്‍. ശ്രീകുമാര്‍, ഡോ. ആര്‍. ജയപ്രകാശ്, ഡോ. ജെ. പ്രസാദ് എന്നിവരടങ്ങുന്നതാണ് സമിതി.
കൊവിഡ് കാലഘട്ടത്തിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതു സംബന്ധിച്ചും നിലവിലുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതി.
ഡിജിറ്റല്‍ ക്ലാസുകളുടെ പൊതുസംഘാടനം, നടത്തിപ്പ്, നിര്‍മാണം ഉള്‍പ്പെടെ കൂടുതല്‍ മെച്ചപ്പെടുത്തുക, വിനിമയം ഫലപ്രദമാക്കുക, മോണിറ്ററിങ് കാര്യക്ഷമമാക്കുക തുടങ്ങിയ മേഖലകളിലെ ക്രിയാത്മക നിര്‍ദേശങ്ങളായിരിക്കും സമിതി സമര്‍പ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."