'ഹൈടെക് ദോശയുമായി' എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍
പെരിന്തല്‍മണ്ണ: വീട്ടമ്മമാര്‍ക്ക് ആശ്വാസമായി അടുക്കളയിലേക്ക് അഉങ മെഷീനെത്തുന്നു . പ്രാതലിനാവശ്യമായ ദോശയുടെ വലിപ്പവും എണ്ണവും ടൈപ്പ് ചെയ്ത് രേഖപ്പെടുത്തിയാല്‍ മതി. സ്വാദിഷ്ടമായ ഹൈടെക് ദോശകള്‍ തയാര്‍,
പെരിന്തല്‍മണ്ണ എം. ഇ.എ. എന്‍ജിനീയറിങ് കോളജിലെ ബി.ടെക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ മുആദിന്‍ വി.പി, അനിദ്ധ് വിജയ്, കെ.എം.റാഷിഖ്, മുഹമ്മദ് ഷമീം, നബ്ഹാന്‍ എന്നിവരാണ് എ.ഡി. എം. മെഷിന്‍ രൂപകല്‍പ്പന ചെയ്തത്. വെറും 1.56 യൂനിറ്റ് വൈദ്യുതി ഉപയോഗിച്ച് മണിക്കൂറില്‍ 240 ദോശവരെ ഉണ്ടാക്കാവുന്ന ഈ സാങ്കേതിക വിദ്യയുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത് അധ്യാപകരായ മുസ്തഫയും, പ്രൊജക്ട് ഗൈഡ് നയാസ് ഖുദ്‌റത്തുള്ളയുമാണ്. നിര്‍മാണത്തിന് ചെലവായത് 45,000 രൂപ. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുകയാണെങ്കില്‍ ചെലവ് 20,000 രൂപയില്‍ താഴെയെത്തിക്കാന്‍ സാധിക്കുമെന്ന് വിദ്യാര്‍ഥികള്‍ അവകാശപ്പെട്ടു.
ഊത്തപ്പം, ഓംലെറ്റ്, ഓട്ടട തുടങ്ങിയ വിഭവങ്ങള്‍ക്കാവശ്യമായ സാങ്കേതികവിദ്യയുടെ വികസനപഠനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഡോ. റെജിന്‍ എം. ലിനസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."