HOME
DETAILS
MAL
പിണറായിയെ നീക്കണം: യെച്ചൂരിക്ക് യു.ഡി.എഫ് കണ്‍വീനറുടെ കത്ത്
backup
September 24 2020 | 03:09 AM
കൊച്ചി: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന് എം.പിയുടെ കത്ത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസിനുനേരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. രാജ്യത്തിന്റെ ഉന്നത അന്വേഷണ ഏജന്‍സികളായ ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും നടത്തുന്ന അന്വേഷണത്തിന്റെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയുടെ ഓഫിസാണ്.
ഓഫിസുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരെ ഇതിനോടകം അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടുണ്ട്. കീഴ്വഴക്കങ്ങള് പാലിച്ചുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിണറായി വിജയന് മാറിനില്‍ക്കേണ്ടതാണെന്നും കത്തില്‍ പറയുന്നു. മന്ത്രി കെ.ടി ജലീലും ചില മന്ത്രിമാരുടെ മക്കളും ആരോപണവിധേയരായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ വിവിധ അന്വേഷണ ഏജന്‍സികള്‍ 50 മണിക്കൂറിലധികമാണ് ചോദ്യം ചെയ്തത്. മന്ത്രി കെ.ടി ജലീലും ചോദ്യം ചെയ്യലിന് വിധേയമായി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കില്ലെന്ന് കണ്ടെത്തിയാല്‍ പിണറായിക്ക് തിരിച്ചുവരാമെന്നും കത്തില്‍ പറയുന്നു.
അഴിമതിക്കെതിരേ പോരാടിയവരാണ് സി.പി.എമ്മിന്റെ മുന്നേതാക്കളെന്നും അദ്ദേഹം കത്തില്‍ ഓര്‍മിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."