HOME
DETAILS

ചാലിശേരി സ്വകാര്യ ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥികളില്‍ എം.ആര്‍.എസ്.എ ബാധ

  
backup
May 11 2019 | 19:05 PM

%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%a1%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b2

 


ചങ്ങരംകുളം: ചാലിശേരിയിലെ സ്വകാര്യ ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥികളില്‍ എം.ആര്‍.എസ്.എ. (മെഥിസിലിന്‍ റെസിസ്റ്റന്റ് സ്റ്റെഫിലോകോക്കസ് ഓറിയസ്) ബാക്ടീരിയ ബാധിച്ചതായി കണ്ടെത്തി.
വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയില്‍ പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസറും ചാലിശ്ശേരി സി.എച്ച്.സിയിലെ ഉദ്യോഗസ്ഥരും കോളജില്‍ പരിശോധന നടത്തി.
കോളജില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും ഭീതി വേണ്ടെന്നും ആരോഗ്യവിഭാഗം അറിയിച്ചു. ചാലിശ്ശേരി ഡെന്റല്‍ കോളജിലെ 51 പേരുടെ മൂക്കില്‍നിന്നുള്ള സ്രവം എടുത്താണ് കുന്നംകുളത്തെ സ്വകാര്യ ലബോറട്ടറിയില്‍ പരിശോധിച്ചത്.
ഇതില്‍ നാലുപേരില്‍ എം.ആര്‍.എസ്.എ ബാക്ടീരിയ പോസിറ്റീവാണെന്ന റിപ്പോര്‍ട്ടുണ്ട്. ഇവരെ ഹോസ്റ്റലില്‍നിന്ന് വീടുകളിലേക്ക് മാറ്റി.
360 കുട്ടികളാണ് കോളജിലുള്ളത്. 191 പേര്‍ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. ജീവനക്കാരുള്‍പ്പെടെ എല്ലാവരുടെയും സ്രവങ്ങള്‍ പരിശോധിക്കാനാണ് തീരുമാനം.


കോളജിലെ ബി.ഡി.എസ് അവസാന വര്‍ഷ വിദ്യാര്‍ഥി ഏപ്രില്‍ 18ന് കോഴിക്കോട്ടുള്ള ആശുപത്രിയില്‍ മരിച്ചിരുന്നു. ഈ വിദ്യാര്‍ഥിക്ക് എം.ആര്‍.എസ്.എ ബാക്ടീരിയ പിടിപെട്ടിരുന്നുവെന്നാണ് സംശയം.
തുടര്‍ന്ന് ചില വിദ്യാര്‍ഥികള്‍ പരിശോധനയിലൂടെ പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ പരാതിയുമായി രംഗത്തുവരികയായിരുന്നു. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് പ്രതിരോധ നടപടികള്‍ വൈകുകയാണെന്ന് ആരോപിച്ച് വ്യാഴാഴ്ച ഹൗസ് സര്‍ജന്‍മാരും വിദ്യാര്‍ഥികളും ക്ലാസുകളും ക്ലിനിക്കുകളും ബഹിഷ്‌കരിച്ചിരുന്നു.
ആരോഗ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ ഡി.എം.ഒ ഡോ. റീത്തയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ചാലിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. സുഷമയുടെ നേതൃത്വത്തില്‍ ജീവനക്കാരെത്തി വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ക്ലിനിക്കല്‍ വിഭാഗത്തിലെത്തിയ ആരുടെയെങ്കിലും സ്രവത്തില്‍നിന്ന് ബാക്ടീരിയ പകര്‍ന്നതാകാമെന്നാണ് കരുതുന്നത്.


പോസിറ്റീവ് റിപ്പോര്‍ട്ടുള്ള നാല് വിദ്യാര്‍ഥികളും ആരോഗ്യത്തോടെയുള്ളവരാണെന്ന് ഡോ. സുഷമ പറഞ്ഞു.
കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥി മരിച്ചത് എം.ആര്‍.എസ്.എ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ന്യുമോണിയയാണ് മരണകാരണമെന്നും പ്രിന്‍സിപ്പല്‍ ഡോ. ഇ. അനുരാധ സുനില്‍ പറഞ്ഞു.
ആശുപത്രിയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവരില്‍ എം.ആര്‍.എസ്.എ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകാറുണ്ട്.
ബാക്ടീരിയയുള്ള ത്വക്കിലെ ഭാഗത്തെ സ്പര്‍ശനത്തിലൂടെയാണ് ഇത് മറ്റൊരാളിലേക്ക് പകരുന്നത്. നൂറില്‍ രണ്ടുപേരില്‍ ഈ ബാക്ടീരിയ കാണാറുണ്ടെന്നും അധികൃതര്‍ പറയുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  20 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago