വോട്ടെണ്ണല്‍: മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സംബന്ധിച്ച ക്രമീകരണങ്ങളും തയാറെടുപ്പുകളും സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അധികൃതര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയുമായി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചര്‍ച്ച നടത്തി.
വോട്ടെണ്ണല്‍ പ്രക്രിയ, സുരക്ഷാ സംവിധാനങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയ സംബന്ധിച്ച ഒരുക്കങ്ങള്‍ കമ്മിഷന് വിലയിരുത്തി. തപാല്‍ ബാലറ്റ്, സര്‍വിസ് ബാലറ്റ് തുടങ്ങിയവ എണ്ണുന്നതു സംബന്ധിച്ചും വിശദമായി ചര്‍ച്ചചെയ്തു. സംസ്ഥാനത്തെ റിട്ടേണിങ് ഓഫിസര്‍മാര്‍ക്കും അസി. റിട്ടേണിങ് ഓഫിസര്‍മാര്‍ക്കും പരിശീലനം നല്കാന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉദ്യോഗസ്ഥര്‍ 15ന് കേരളത്തില്‍ എത്തും.
സംസ്ഥാനത്ത് തിരുവനന്തപുരത്ത് ഒരു മാതൃകാ വോട്ടെണ്ണല്‍ കേന്ദ്രം സ്ഥാപിക്കാനും തീരുമാനമായി.
ഉദ്യോഗസ്ഥര്‍, നേതാക്കള്‍, ജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വോട്ടെണ്ണല്‍ പ്രക്രിയ കാണാനും മനസിലാക്കാനും സൗകര്യമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."