HOME
DETAILS
MAL
കുപ്പിവെള്ള പ്ലാന്റ് കൈമാറ്റം ജല അതോറിറ്റിയുടെ എതിര്‍പ്പ് അവഗണിച്ച്
backup
September 24 2020 | 03:09 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ജല അതോറിറ്റി തിരുവനന്തപുരം അരുവിക്കരയില്‍ സജ്ജമാക്കിയ കുപ്പിവെള്ള പ്ലാന്റ് പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പറേഷന് കൈമാറിയത് അതോറിറ്റിയുടെ എതിര്‍പ്പ് അവഗണിച്ചെന്ന് രേഖകള്‍. ജല അതോറിറ്റി ബോര്‍ഡ് അംഗമായ സി.പി.എം പ്രതിനിധിയും കൈമാറ്റത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. വിഷയം ചര്‍ച്ചചെയ്ത് ഈ വിയോജിപ്പുകളെല്ലാം ജല അതോറിറ്റി സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍, ഇതൊക്കെ പൂര്‍ണമായും അവഗണിച്ചാണ് സര്‍ക്കാര്‍ കുപ്പിവെള്ള പ്ലാന്റ് കെ.ഐ.ഐ.ഡി.സിക്ക് കൈമാറിയത്.
കുപ്പിവെള്ള പ്ലാന്റ് കൈമാറ്റം ചര്‍ച്ചചെയ്ത മെയ് 29നുള്ള ബോര്‍ഡ് യോഗത്തിന്റെ രേഖകള്‍ പുറത്തുവന്നപ്പോഴാണ് എതിര്‍പ്പുകളെ പൂര്‍ണമായും അവഗണിച്ച സര്‍ക്കാര്‍ നിലപാട് ചര്‍ച്ചയായിരിക്കുന്നത്.
പ്ലാന്റ് കൈമാറ്റത്തോട് ജല അതോറിറ്റി ജീവനക്കാരുടെ സംഘടനകള്‍ നേരത്തെതന്നെ വിയോജിപ്പ് അറിയിച്ചിരുന്നു. ജല അതോറിറ്റിയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് 16 കോടി രൂപ ചെലവഴിച്ച് അരുവിക്കരയില്‍ കുപ്പിവെള്ള പ്ലാന്റ് സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."