HOME
DETAILS

കേന്ദ്ര വിഹിതം വീണ്ടും കുറഞ്ഞു; ഇനി പോംവഴി വൈദ്യുതി നിയന്ത്രണം മാത്രം

  
backup
May 05 2017 | 20:05 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95



തൊടുപുഴ: കൂടംകുളം താപവൈദ്യുതി നിലയത്തിലെ തകരാറും താല്‍ച്ചര്‍ നിലയത്തിലെ കല്‍ക്കരി ക്ഷാമവും മൂലം കേരള ഗ്രിഡില്‍ 350 മെഗാവാട്ടിന്റെ വൈദ്യുതി കുറവുണ്ടായത് കെ.എസ്.ഇ.ബി യെ കടുത്ത പ്രതിസന്ധിയിലാക്കി. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേന്ദ്ര വൈദ്യുതിയില്‍ കുറവുണ്ടാകുന്നത്. വ്യാഴാഴ്ച ഷോലാപ്പൂര്‍- റെയ്ച്ചൂര്‍765 കെ.വി ലൈന്‍ തകരാറിലായതും ഗജുവാക്ക സബ് സ്റ്റേഷനില്‍ ഉണ്ടായ തകരാറും മൂലം 400 മെഗാവാട്ടിന്റെ കുറവ് ഉണ്ടായിരുന്നു. തകരാറുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിച്ചപ്പോഴാണ് ഇടിത്തീപോലെ കൂടംകുളത്ത് തകരാറും താല്‍ച്ചറില്‍ കല്‍ക്കരി ക്ഷാമവും രൂക്ഷമായത്. 2700 മെഗാവാട്ട് വേണ്ടിടത്ത് 2200 മെഗാവാട്ട് മാത്രമാണ് എത്തിക്കാനായത്.
ഈ സാഹചര്യത്തില്‍ സാധാരണ ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്തുകയാണ് കെ.എസ്.ഇ.ബി ചെയ്യാറുള്ളത്. എന്നാല്‍ ഇക്കുറി സംഭരണികളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതിനാല്‍ ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്താന്‍ കഴിയുന്നില്ല. വെറും 17.5 ശതമാനം വെള്ളമാണ് എല്ലാ അണക്കെട്ടുകളിലുമായി ഇനി ശേഷിക്കുന്നത്. തകരാര്‍ പരിഹരിക്കുന്നതുവരെ വൈദ്യുതി നിയന്ത്രണം തുടരുകയാണ് കെ.എസ്.ഇ.ബി യ്ക്ക് മുന്നിലുള്ള ഏക പോംവഴി.
തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരമണിക്കൂര്‍ വീതം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ടുദിവസത്തിനകം തകരാര്‍ പരിഹരിച്ച് ഗ്രിഡില്‍ പരമാവധി വൈദ്യുതി എത്തിക്കാമെന്നാണ് പ്രതീക്ഷയെന്ന് കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് സെന്റര്‍ ചീഫ് എന്‍ജിനീയര്‍ എന്‍.എന്‍. ഷാജി സുപ്രഭാതത്തോട് പറഞ്ഞു.
757.553 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് എല്ലാ സംഭരണികളിലുമായി ശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 324.187 ദശലക്ഷം യൂനിറ്റിന്റെ കുറവാണിത്. ജൂണ്‍ ഒന്നിന് 450 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം കരുതലായി ഉണ്ടാകണമെന്നാണ് കെ.എസ്.ഇ.ബി ജലവിനിയോഗ സെല്ലിന്റെ തത്വം.
ജൂണ്‍ ഒന്നിനായി ഇനി 25 ദിനങ്ങള്‍ കൂടി പിന്നിടണം.73.952 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ ഉപഭോഗം. ഇതില്‍ 52.221 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് എത്തിച്ചു. 21.73 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉല്‍പാദനം. അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴുകയാണ്. ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയിലെ ഇന്നലത്തെ ജലനിരപ്പ് 703.814 മീറ്ററാണ്.
ഇത് സംഭരണശേഷിയുടെ 15.8 ശതമാനമാണ്. വൈദ്യുതി ബോര്‍ഡിന്റെ മറ്റു പ്രധാന അണക്കെട്ടുകളിലെ ഇന്നലത്തെ ജലനിരപ്പ് ശതമാനത്തില്‍ ഇങ്ങനെ. ഇടമലയാര്‍ 24 , പമ്പ 20, ഷോളയാര്‍14, മാട്ടുപ്പെട്ടി 35, പൊന്മുടി 30, നേര്യമംഗലം 48, ലോവര്‍പെരിയാര്‍ 59, കുറ്റ്യാടി 24, കുണ്ടള 13 ശതമാനം. ആനയിറങ്കല്‍ അണക്കെട്ട് പൂര്‍ണമായും വറ്റി. ഇടുക്കി 7.826 ദശലക്ഷം യൂനിറ്റ്, ശബരിഗിരി 6.225, ഇടമലയാര്‍ 0.9161, ഷോളയാര്‍ 0.4911, പള്ളിവാസല്‍ 0.56, കുറ്റ്യാടി 1.732, പന്നിയാര്‍ 0.229, നേര്യമംഗലം 0.451, ലോവര്‍പെരിയാര്‍ 0.72, പൊരിങ്ങല്‍കുത്ത് 0.4882, ചെങ്കുളം 0.3779, കക്കാട് 0.8544, കല്ലട 0.0702, മലങ്കര 0.1095 എന്നിങ്ങനെയായിരുന്നു പദ്ധതികളില്‍ നിന്നുള്ള ഇന്നലത്തെ ഉല്‍പാദനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago