HOME
DETAILS
MAL
ഇന്റര്‍നെറ്റിലെ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമം തടയാനുള്ള സംരംഭവുമായി ഗൂഗിള്‍
backup
September 04 2018 | 21:09 PM
സാന്‍ ഫ്രാന്‍സിസ്കോ: ഇന്റര്‍നെറ്റിലെ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകള്‍ തടയാനുള്ള പദ്ധതിയുമായി ഗൂഗിള്‍. നിര്‍മിത ബുദ്ധിയുപയോഗിച്ച് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) തടയാനാണ് നീക്കം.
സൈറ്റുകളിലെ ഉള്ളടക്കം കണ്ടെത്തി പ്രതിരോധിക്കാനാണ് നിര്‍മിത ബുദ്ധിയുടെ സഹായം തേടുന്നതെന്ന് ഗൂഗിള്‍ എന്‍ജിനിയറിങ് മേധാവി നിക്കോള ടൊഡൊറോവിച്ച്, പ്രൊഡക്ട് മാനേജര്‍ അഭി ചൗധരി എന്നിവര്‍ കമ്പനിയുടെ ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു.
ഗൂഗിള്‍ തയാറക്കുന്ന സാങ്കേതിക വിദ്യ എന്‍.ജി.ഒകള്‍ക്കും മറ്റു കമ്പനികള്‍ക്കും സൗജന്യമായി ലഭിക്കും. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നത് സങ്കല്പ്പിക്കാവുന്നതില് അപ്പുറമുള്ള മോശമായ പ്രവര്‍ത്തിയാണെന്ന് കമ്പനി ബ്ലോഗിലൂടെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."