HOME
DETAILS
MAL
ഒടുവില്‍ ലൈഫ് മിഷനില്‍ വിജിലന്‍സ് അന്വേഷണം
backup
September 24 2020 | 03:09 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഒടുവില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട കത്ത് ഇന്നലെ ആഭ്യന്തര സെക്രട്ടറി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. പദ്ധതിയെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നു മാത്രമാണ് ഉത്തരവിലുള്ളത്. പദ്ധതിയുടെ മറവില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നാണ് വിജിലന്‍സ് പ്രധാനമായും പരിശോധിക്കുക. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാനാണ് വിജിലന്‍സിനു നല്‍കിയിരിക്കുന്ന നിര്‍ദേശം.
സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതിനു പിന്നാലെ ക്രമക്കേട് വിവാദത്തില്‍ അന്വേഷിക്കാന്‍ വിജിലന്‍സ് സംഘത്തെ രൂപീകരിച്ചു. വിജിലന്‍സ് കോട്ടയം എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. വിജിലന്‍സ് ഡയരക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.
വടക്കാഞ്ചേരിയിലെ ചരിവുള്ള ഭൂമി ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുയോജ്യമല്ലെന്നും നിര്‍മാണത്തിന് ഗുണനിലവാരമില്ലെന്നുമുള്ള ആരോപണവും വിദേശനാണ്യ വിനിമയത്തിനുള്ള കേന്ദ്രചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് ശിവശങ്കര്‍ ക്രമക്കേട് കാട്ടിയെന്ന പരാതിയും റെഡ് ക്രസന്റിന്റെ ധാരണാപത്രത്തിലെ അറബി ഭാഗം അറബിക് അധ്യാപകര്‍ സര്‍ട്ടിഫൈ ചെയതില്ല എന്ന ആരോപണവും ഗവര്‍ണറുടെ പേരിലല്ലാതെ കരാര്‍ ഒപ്പിട്ടതും ഉദ്യോഗസ്ഥ വീഴ്ചകളും വിജിലന്‍സിന്റെ അന്വേഷണ പരിധിയിലുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് കോടതി കയറിയതിനെ തുടര്‍ന്നാണ് അടിയന്തരമായി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."