മ്യാന്‍മര്‍: മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം
യാങ്കോന്‍: ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് മ്യാന്‍മര്‍ കോടതി ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട റോയിട്ടേഴ്‌സിന്റെ മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് കുടുംബം. മക്കളെ ഓര്‍ത്തെങ്കിലും ഭര്‍ത്താവിനെ വിട്ടയക്കണമെന്ന് ക്യാ സോ ഊവിന്റെ ഭാര്യ ചിറ്റ് സൂ വിന്‍ (23) മ്യാന്‍മര്‍ ഭരണാധികാരി ആങ് സാങ് സൂക്കിയോട് അഭ്യര്‍ഥിച്ചു. എന്തുകൊണ്ടാണ ് പിതാവ് കൂടെയില്ലാത്തതെന്നും അദ്ദേഹത്തിന് തങ്ങളോട് സ്‌നേഹമില്ലെയെന്നും കുട്ടികള്‍ ചോദിക്കുന്നു. ചെറിയ കുട്ടിയെ ഓര്‍ത്തെങ്കിലും ഭര്‍ത്താവിനെ വിട്ടയക്കണമെന്ന് അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചിറ്റ് സൂ വിന്‍.
അതിനിടെ മാധ്യമപ്രവര്‍ത്തര്‍ക്കെതിരേയുള്ള കോടതി വിധിയെ ന്യായീകരിച്ച് മ്യാന്‍മര്‍ ഇന്‍ഫര്‍മേഷന്‍ ഉപമന്ത്രിയും റോയിട്ടേഴ്‌സിന്റെ മുന്‍ ലേഖകനുമായ ആങ് ഹ്ലാ തുന്‍ രംഗത്തെത്തി. കോടതി സംവിധാനത്തെ വിമര്‍ശിക്കുന്നത് കോടതിയലക്ഷ്യ കുറ്റത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലികള്‍ക്കു നേരെയുണ്ടായ ക്രൂരമായ വംശീയാതിക്രമം പുറത്തെത്തിച്ച മാധ്യമങ്ങളെ രാജ്യത്തിന്റെ ശത്രുക്കളായാണ് മ്യാന്‍മര്‍ ഭരണകൂടം കണക്കാക്കുന്നത്.
ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച യു.എന്‍ മ്യാന്‍മര്‍ ഭരണകൂടവും സൈന്യവും കുറ്റക്കാരാണെന്നു കണ്ടെത്തുകയും ഭരണാധികാരി ഓങ് സാന്‍ സൂക്കിയും സൈനിക തലവനുമടക്കം രാജിവച്ച് നിയമനടപടി നേരിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് മ്യാന്‍മര്‍ തള്ളുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."